Asianet News MalayalamAsianet News Malayalam

മംഗോളിയയെ തല്ലിതകര്‍ത്ത് നേപ്പാള്‍! ടി20യിലെ ഉയര്‍ന്ന സ്‌കോര്‍; വേഗമേറിയ സെഞ്ചുറി ഇനി രോഹിത് ശര്‍മയ്ക്കല്ല

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നേപ്പാള്‍ കുഞ്ഞന്മാരായ നേപ്പാളിനോട് ഒരു സഹതാപവും കാണിച്ചില്ല. മല്ല ക്രീസിലെത്തുന്നത് വരെ സാധാരണ ടി20 സ്‌കോറായിരുന്നു നേപ്പാളിന്. 7.2 ഓവറില്‍ നേപ്പാള്‍ രണ്ടിന് 66 എന്ന നിലയിലായിരുന്നു.

nepal creates history in t20 cricket after scoring highest total against mangolia saa
Author
First Published Sep 27, 2023, 8:43 AM IST

ഹാങ്‌ചോ: ലോക ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്വന്തമാക്കി നേപ്പാള്‍. ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ മംഗോളിയക്കെതിരെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 314 റണ്‍സാണ് നേപ്പാള്‍ അടിച്ചെടുത്തത്. 50 പന്തില്‍ 137 റണ്‍സുമായി പുറത്താവാതെ നിന്ന കുശാല്‍ മല്ലയാണ് നേപ്പാളിനെ റെക്കോര്‍ഡ് സ്‌കോറിലേക്ക് നയിച്ച്. 34 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ അദ്ദേഹം ടി20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറിയും സ്വന്തമാക്കി. ഡേവിഡ് മില്ലര്‍ (35 പന്തില്‍), ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (35), ചെക്ക് റിപ്പബ്ലിക്കിന്റെ എസ് വിക്രമശേഖര (35) എന്നിവരുടെ റെക്കോര്‍ഡാണ് മല്ല തകര്‍ത്തത്. 27 പന്തില്‍ 61 റണ്‍സെടുത്ത രോഹിത് പൗഡേല്‍, 10 പന്തില്‍ 52 റണ്‍സെടുത്ത ദിപേന്ദ്ര സിംഗ് ഐറി എന്നിവരും തിളങ്ങി. ടി20 ക്രിക്കറ്റിലെ വേഗമേറിയ അര്‍ധ സെഞ്ചുറിയും ഐറിയുടെ പേരിലായി. 9 പന്തിലാണ് ഐറി അര്‍ധ സെഞ്ചുറി നേടിയത്. 12 പന്തില്‍ അര്‍ധ സെഞ്ചുറി കണ്ടെത്തിയ .യുവരാജ് സിംഗിനെയാണ് താരം മറികടന്നത്. ഐറിയുടെ ഇന്നിംഗില്‍ എട്ട് സിക്‌സുകളുണ്ടായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നേപ്പാള്‍ കുഞ്ഞന്മാരായ നേപ്പാളിനോട് ഒരു സഹതാപവും കാണിച്ചില്ല. മല്ല ക്രീസിലെത്തുന്നത് വരെ സാധാരണ ടി20 സ്‌കോറായിരുന്നു നേപ്പാളിന്. 7.2 ഓവറില്‍ നേപ്പാള്‍ രണ്ടിന് 66 എന്ന നിലയിലായിരുന്നു. എന്നാല്‍ മല്ല - പൗഡേല്‍ സഖ്യ ക്രീസില്‍ ഒന്നിച്ചതോടെ കാര്യങ്ങള്‍ മാറി. ഇരുവരും നാലാം വിക്കറ്റില്‍ 193 റണ്‍സ് കൂട്ടിചേര്‍ത്തു. 27 പന്തുകള്‍ മാത്രം നേരിട്ട പൗഡേല്‍ ആറ് സിക്‌സും രണ്ട് ഫോറും നേടി. 

മല്ലയുടെ ഇന്നിംഗ്‌സില്‍ 12 സിക്‌സും എട്ട് ഫോറുകളുമുണ്ടായിരുന്നു. ഗാംങ്ഷൂവിലെ ചെറിയ ഗ്രൗണ്ടും ഇരുവര്‍ക്കും ഗുണം ചെയ്തു. പൗഡേല്‍ 19-ാം ഓവറിന്റെ ആദ്യ പന്തില്‍ മടങ്ങി. പിന്നീടെത്തിയ ഐറി ആ ഓവറില്‍ ശേഷിക്കുന്ന അഞ്ച് പന്തുകളും സിക്‌സ് പായിച്ചു. അവസാന ഓവറില്‍ മൂന്ന് സിക്‌സും നേടി. ഐറി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി.

മംഗോളിയന്‍ ബൗളര്‍മാരില്‍ രണ്ട് ഓവര്‍ മാത്രം എറിഞ്ഞ മന്‍ഗന്‍ അല്‍റ്റന്‍ഖുഗയ് 55 റണ്‍സ് വഴങ്ങി. ദേവാസുരന്‍ ജമ്യാന്‍സുരന്‍ നാല് ഓവറില്‍ 60 റണ്‍സ് വിട്ടുകൊടുത്തു. തുമുര്‍സുഖ് തര്‍മങ്ക് മൂന്ന് ഓവറില്‍ 55 റണ്‍സാണ് നല്‍കിയത്.

കെയ്ന്‍ വില്യംസണിന്റെ തിരിച്ചുവരവ് ലോകകപ്പിലൂടെ! എപ്പോള്‍, ഏത് മത്സരത്തിലൂടെയെന്ന് വ്യക്തമാക്കി കിവീസ് നായകന്‍

Follow Us:
Download App:
  • android
  • ios