കെയ്ന്‍ വില്യംസണിന്റെ തിരിച്ചുവരവ് ലോകകപ്പിലൂടെ! എപ്പോള്‍, ഏത് മത്സരത്തിലൂടെയെന്ന് വ്യക്തമാക്കി കിവീസ് നായകന്‍
അവിശ്വസനീയമായി തിരിച്ചെത്തിയ അദ്ദേഹം ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ നയിക്കാനെത്തി. ആറ് മാസത്തിനിടെ വില്യംസണ്‍ അദ്ദേഹം സുഖം പ്രാപിക്കുകയായിരുന്നു.

ധാക്ക: ഐപിഎല്ലിനിടെ കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് ലോകകപ്പ് നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാല്‍ അവിശ്വസനീയമായി തിരിച്ചെത്തിയ അദ്ദേഹം ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ നയിക്കാനെത്തി. ആറ് മാസത്തിനിടെ വില്യംസണ്‍ അദ്ദേഹം സുഖം പ്രാപിക്കുകയായിരുന്നു. ഇപ്പോഴും അന്താരാഷ്ട്ര മത്സരങ്ങള്‍ അദ്ദേഹം കളിക്കുന്നില്ല. നെറ്റ്‌സില്‍ പരിശീലനം മാത്രമാണ് നടത്തുന്നത്. വില്യംസണെ ക്യാപ്റ്റാക്കി പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം ലോകകപ്പിലെ ഏത് മത്സരത്തില്‍ തിരിച്ചെത്തുമെന്നുള്ള കാര്യം ഉറപ്പില്ലായിരുന്നു.
ഇപ്പോള്‍ എന്ന് തിരിച്ചെത്താനാകുമെന്നതിനെ കുറിച്ച് സംസാരിക്കുകയാണ് കിവീസ് ക്യാപ്റ്റന്‍. ഒക്ടോബര്‍ അഞ്ചിന് ഇംഗ്ലണ്ടിനെ നേരിടാന്‍ കിവീസ് ടീമിലുണ്ടാവുമെന്നാണ് താരം പറയുന്നത്. വില്യംസണിന്റെ വാക്കുകള്‍... ''അധികം വൈകാതെ വീണ്ടും കളിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. വലിയ അനുഭവമായിരിക്കും. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷ. ഞാനിപ്പോഴും കഠിനാധ്വാനം ചെയ്യുകയാണ്. പരിക്കിന് ശേഷം വിക്കറ്റിനിടയിലുള്ള ഓട്ടത്തില്‍ അല്‍പം പിന്നിലാണ്. എന്നാല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.'' വില്യംസണ്‍ പറഞ്ഞു.
കോച്ച് ഗാരി സ്‌റ്റെഡും വില്യംസണിന്റെ തിരിച്ചുവരവിനെ കുറിച്ച് സംസാരിച്ചു. ''അദ്ദേഹത്തിന്റെ തിരിച്ചുവരവിന് ഒരു നിശ്ചിത സമയമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവ് വലിയ ഉത്തേജനമാകും. 2019 ടൂര്‍ണമെന്റിലെ താരം അദ്ദേഹമായിരുന്നു. ഏകദിന ക്രിക്കറ്റില്‍ 6,500ലധികം റണ്‍സ് നേടിയ വില്യംസണ്‍, എല്ലാ ദിവസവും കഠിനാധ്വാനം ചെയ്യുന്നു. അതിന്റെ പുരോഗതി കാണാനുമുണ്ട്. ശരിക്കും സന്തോഷിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ മാറ്റം'' കോച്ച് വ്യക്തമാക്കി.
ന്യൂസിലന്‍ഡ് ടീം: കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ട്രന്റ് ബോള്‍ട്ട്, മാര്‍ക് ചാപ്മാന്‍, ഡെവോണ്‍ കോണ്‍വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ടോം ലാഥം, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷം, ഗ്ലെന്‍ ഫിലിപ്സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്നര്‍, ഇഷ് സോധി, ടിം സൗത്തി, വില്‍ യംഗ്.
ഏകദിന ലോകകപ്പിന് വരുന്ന പാക് താരങ്ങളുടെ വിസ മാത്രം എങ്ങനെ വൈകി? കാരണക്കാരന്‍ ഏഷ്യാ കപ്പ്!