Asianet News MalayalamAsianet News Malayalam

എക്‌സ്ട്രായായി ലഭിച്ചത് 23 റണ്‍! നേപ്പാള്‍ ഒരു കരുണയും കാണിച്ചില്ല; മംഗോളിയക്ക് ടി20യിലെ കൂറ്റന്‍ തോല്‍വി

രണ്ട് വിക്കറ്റ് നേടിയ സോംപാല്‍ കമി, അഭിനാഷ് ബൊഹറ, സന്ദീപ് ലാമിച്ചാനെ എന്നിവരാണ് മംഗോളിയയെ തകര്‍ത്തത്. മംഗോളിയയുടെ ആദ്യ അന്താരാഷ്ട്ര ടി20 മത്സരമായിരുന്നിത്.

nepal won over mangolia in asian game cricket by 273 runs saa
Author
First Published Sep 27, 2023, 10:28 AM IST

ഹാങ്‌ചോ: ലോക ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിലയ വിജയം സ്വന്തമാക്കി നേപ്പാള്‍. ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ മംഗോളിയക്കെതിരെ 273 റണ്‍സിന്റെ ജയമാണ് നേപ്പാള്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നേപ്പാള്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 314 റണ്‍സാണ് നേടിയത്. 50 പന്തില്‍ 137 റണ്‍സുമായി പുറത്താവാതെ നിന്ന കുശാല്‍ മല്ലയാണ് നേപ്പാളിനെ റെക്കോര്‍ഡ് സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ മംഗോളിയ 13.1 ഓവറില്‍ 41 റണ്‍സിന് എല്ലാവരും പുറത്തായി. നേപ്പാള്‍ ബൗളര്‍മാര്‍ എക്‌സ്ട്രായിനത്തില്‍ വിട്ടുകൊടുത്ത 23 റണ്‍സാണ് മംഗോളിയന്‍ ഇന്നിംഗ്‌സിലെ ഉയര്‍ന്ന സ്‌കോര്‍. ദേവാസുരന്‍ ജമ്യന്‍സുരന്‍ (10) മാത്രമാണ് മംഗോളിയന്‍ നിരയില്‍ രണ്ടക്കം കണ്ടത്.

രണ്ട് വിക്കറ്റ് നേടിയ സോംപാല്‍ കമി, അഭിനാഷ് ബൊഹറ, സന്ദീപ് ലാമിച്ചാനെ എന്നിവരാണ് മംഗോളിയയെ തകര്‍ത്തത്. മംഗോളിയയുടെ ആദ്യ അന്താരാഷ്ട്ര ടി20 മത്സരമായിരുന്നിത്. ദേവാസുരന്‍ ഒഴികെ മറ്റാര്‍ക്കും മംഗോളിയന്‍ നിരയില്‍ അഞ്ചിനപ്പുറമുള്ള സ്‌കോര്‍ നേടാന്‍ പോലും സാധിച്ചില്ല. നേപ്പാള്‍ നിരയില്‍ മല്ലയ്ക്ക് പുറമെ 27 പന്തില്‍ 61 റണ്‍സെടുത്ത രോഹിത് പൗഡേല്‍, 10 പന്തില്‍ 52 റണ്‍സെടുത്ത ദിപേന്ദ്ര സിംഗ് ഐറി എന്നിവരും തിളങ്ങി. ടി20 ക്രിക്കറ്റിലെ വേഗമേറിയ അര്‍ധ സെഞ്ചുറിയും ഐറിയുടെ പേരിലായി.  ഐറിയുടെ ഇന്നിംഗില്‍ എട്ട് സിക്‌സുകളുണ്ടായിരുന്നു. 34 പന്തില്‍ 100 നേടിയ മല്ല ടി20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറിയും സ്വന്തമാക്കി. ഡേവിഡ് മില്ലര്‍ (35 പന്തില്‍), ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (35), ചെക്ക് റിപ്പബ്ലിക്കിന്റെ എസ് വിക്രമശേഖര (35) എന്നിവരുടെ റെക്കോര്‍ഡാണ് മല്ല തകര്‍ത്തത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നേപ്പാള്‍ ഇത്തിരി കുഞ്ഞന്മാരായ നേപ്പാളിനോട് ഒരു സഹതാപവും കാണിച്ചില്ല. മല്ല ക്രീസിലെത്തുന്നത് വരെ സാധാരണ ടി20 സ്‌കോറായിരുന്നു നേപ്പാളിന്. 7.2 ഓവറില്‍ നേപ്പാള്‍ രണ്ടിന് 66 എന്ന നിലയിലായിരുന്നു. എന്നാല്‍ മല്ല - പൗഡേല്‍ സഖ്യ ക്രീസില്‍ ഒന്നിച്ചതോടെ കാര്യങ്ങള്‍ മാറി. ഇരുവരും നാലാം വിക്കറ്റില്‍ 193 റണ്‍സ് കൂട്ടിചേര്‍ത്തു. 27 പന്തുകള്‍ മാത്രം നേരിട്ട പൗഡേല്‍ ആറ് സിക്‌സും രണ്ട് ഫോറും നേടി. 

മല്ലയുടെ ഇന്നിംഗ്‌സില്‍ 12 സിക്‌സും എട്ട് ഫോറുകളുമുണ്ടായിരുന്നു. ഗാംങ്ഷൂവിലെ ചെറിയ ഗ്രൗണ്ടും ഇരുവര്‍ക്കും ഗുണം ചെയ്തു. പൗഡേല്‍ 19-ാം ഓവറിന്റെ ആദ്യ പന്തില്‍ മടങ്ങി. പിന്നീടെത്തിയ ഐറി ആ ഓവറില്‍ ശേഷിക്കുന്ന അഞ്ച് പന്തുകളും സിക്‌സ് പായിച്ചു. അവസാന ഓവറില്‍ മൂന്ന് സിക്‌സും നേടി. ഐറി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി.

മംഗോളിയന്‍ ബൗളര്‍മാരില്‍ രണ്ട് ഓവര്‍ മാത്രം എറിഞ്ഞ മന്‍ഗന്‍ അല്‍റ്റന്‍ഖുഗയ് 55 റണ്‍സ് വഴങ്ങി. ദേവാസുരന്‍ ജമ്യാന്‍സുരന്‍ നാല് ഓവറില്‍ 60 റണ്‍സ് വിട്ടുകൊടുത്തു. തുമുര്‍സുഖ് തര്‍മങ്ക് മൂന്ന് ഓവറില്‍ 55 റണ്‍സാണ് നല്‍കിയത്.

ഓസീസിനെതിരെ പരമ്പര തൂത്തുവാരാന്‍ ഇന്ത്യ! രോഹിത്തിന് പുതിയ ഓപ്പണിംഗ് പങ്കാളി; സാധ്യതാ ഇലവന്‍
 

Follow Us:
Download App:
  • android
  • ios