രണ്ട് ഓവർ വീതം ഓരോ ബാറ്റിംഗ് ടീമിനും പവ‍ർപ്ലേ അനുവദിക്കും. ഇവിടെയും വെടിക്കെട്ട് ബാറ്റർമാർക്ക് ഒരു ആനുകൂല്യമുണ്ട്. ആദ്യ 12 പന്തുകളിൽ രണ്ട് സിക്സറുകൾ നേടിയാൽ മൂന്നാം ഓവർ പവർപ്ലേ ആയി മാറും.

സെന്‍റ് കിറ്റ്സ്: ടി20 ക്രിക്കറ്റിന്‍റെ ആവേശത്തെ കടത്തിവെട്ടാൻ വെസ്റ്റ് ഇൻഡീസിൽ നിന്ന് ക്രിക്കറ്റിന് മറ്റൊരു രൂപം കൂടി. 60 പന്തുകൾ മാത്രമുള്ള സിക്സ്റ്റി (THE 6IXTY )ടൂർണമെന്റ് ആഗസ്റ്റ് 24 മുതൽ 28 വരെ നടക്കും. ടെസ്റ്റിനും ഏകദിനത്തിനും ടി20ക്കും അടിസ്ഥാന നിയമങ്ങൾ മിക്കതും ഒന്നെങ്കിലും സിക്സ്റ്റി അന്താരാഷ്‍ട്ര ക്രിക്കറ്റിലെ നിയമങ്ങളെപ്പോലും പൊളിച്ചെഴുതും.

ആരാധകരും കളിയുടെ ഭാഗമാകുന്ന ആവേശം മാത്രം ലക്ഷ്യമിടുന്ന ഓരോ നിമിഷവും ഉദ്വേഗം നിറയ്ക്കുന്ന 60 പന്തുകൾ. മറ്റ് ക്രിക്കറ്റ് രൂപങ്ങളിൽ 10 വിക്കറ്റെങ്കിൽ സിക്സ്റ്റിയിൽ ഓരോ ടീമിനും 6 വിക്കറ്റുകൾ മാത്രം. അതായത് 6 വിക്കറ്റുകൾ വീണാൽ ടീം ഓൾ ഔട്ടായതായി കണക്കാക്കും.

റൂട്ടിന്‍റെ ബാറ്റ് ബാലന്‍സിംഗ് അനുകരിക്കാന്‍ ശ്രമിച്ച് കോലി, ഒടുവില്‍ സംഭവിച്ചത്-വീഡിയോ

രണ്ട് ഓവർ വീതം ഓരോ ബാറ്റിംഗ് ടീമിനും പവ‍ർപ്ലേ അനുവദിക്കും. ഇവിടെയും വെടിക്കെട്ട് ബാറ്റർമാർക്ക് ഒരു ആനുകൂല്യമുണ്ട്.ആദ്യ 12 പന്തുകളിൽ രണ്ട് സിക്സറുകൾ നേടിയാൽ മൂന്നാം ഓവർ പവർപ്ലേ ആയി മാറും. അതുപോലെ ആരാധകരുടെ വോട്ട് അനുസരിച്ച് ഫ്രീ ഹിറ്റ് എന്ന ആശയവും ദ് സിക്സ്റ്റിയിലുണ്ട്. ഒന്നര മണിക്കൂറാണ് സിക്സ്റ്റിയുടെ ദൈർഘ്യം. കുറഞ്ഞ ഓവർ നിരക്കിന് പിഴയും ക്യാപ്റ്റന് വിലക്കുമൊക്കെയാണ് ക്രിക്കറ്റിലെ ശിക്ഷയെങ്കിൽ സിക്സ്റ്റിയിൽ നടപടി മൈതാനത്ത് നേരിടേണ്ടിവരും.

Scroll to load tweet…

45 മിനിറ്റിനുള്ളിൽ 10 ഓവർ പൂർത്തിയാക്കാനാകുന്നില്ലെങ്കിൽ അവസാന ഓവറിൽ ഒരു ഫീൽഡറെ പിൻവലിക്കേണ്ടി വരും.ബൗൾ ചെയ്യുമ്പോൾ ഒരു ബൗളിംഗ് എൻഡിൽ നിന്ന് തുടരെ അഞ്ച് ഓവറുകൾ എറിയുന്ന രീതിയാണ് സിക്സ്റ്റിയിൽ സ്വീകരിക്കുക.പൂർണ അംഗരാജ്യങ്ങളിൽ ആദ്യമായാണ് ടി10 ടൂർണമെന്‍റിന് ഐസിസി അനുമതി നൽകുന്നത്. സെന്‍റ് കിറ്റ്സിലെ വാര്‍ണര്‍ പാര്‍ക്കിലായിരിക്കും ആദ്യ സിക്സ്റ്റി ടൂര്‍ണമെന്‍റ് നടക്കുക. നിലവില്‍ അബുദാബിയില്‍ ടി10 ടൂര്‍ണമെന്‍റ് നടക്കുന്നുണ്ടെങ്കിലും ടി20യിലെ അതേ നിയമങ്ങളാണ് ഈ ടൂര്‍ണമെന്‍റിലും പിന്തുടരുന്നത്.

ക്രിക്കറ്റില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വം; കാണാം ഹെന്‍റി നിക്കോള്‍സിന്‍റെ അസാധാരണ പുറത്താകല്‍

നേരത്തെ ഇംഗ്ലണ്ട് 100 പന്തുകൾ മാത്രമുള്ള ഹണ്‍ഡ്രഡ് ടൂർണമെന്‍റിന് തുടക്കമിട്ടിരുന്നു. ലോകക്രിക്കറ്റിലെ മിന്നും താരങ്ങളിൽ പലരും സിക്സറ്റിയുടെ ഭാഗമാകുമെന്നാണ് കരീബിയൻ പ്രീമിയർ ലീഗ് അധികൃതർ വ്യക്തമാക്കുന്നത്. ആറ് പുരുഷ ടീമും മൂന്ന് വനിതാ ടീമുകളും സിക്സറ്റിയുടെ പ്രഥമ സീസണിലുണ്ടാകും. കരീബിയൻ മണ്ണിൽ ആരാധകർ സിക്സ്റ്റിയെ ഏറ്റെടുത്താൽ ലോകമെങ്ങും ഈ കുട്ടിക്രിക്കറ്റ് ലഹരി പടർന്നേക്കാം.