ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ഡെവോണ്‍ കോണ്‍വെയും പുറത്തായതോടെ ന്യൂസിലന്‍ഡ് ബാറ്റിംഗ് തകര്‍ച്ചയിലായിരുന്നപ്പോഴാണ് നിക്കോള്‍സ് ക്രീസിലെത്തിയത്. പ്രതിരോധിച്ചു നിന്ന നിക്കോള്‍സ് മികച്ച ഫോമിലുള്ള ഡാരില്‍ മിച്ചലിനൊപ്പം കിവീസനെ കരകയറ്റാനുള്ള  ദൗത്യം ഏറ്റെടുത്തു.

ലീഡ്സ്: ക്രിക്കറ്റില്‍ ബാറ്റര്‍മാര്‍ പലരീതിയില്‍ പുറത്താറാവാറുണ്ട്. ക്യാച്ചും സ്റ്റംപിംഗും റണ്ണൗട്ടും എല്ലാം അതില്‍ പലത് മാത്രം. ഇനി ഒരു പന്ത് പോലും നേരിടുന്നതിന് മുമ്പ് റണ്ണൗട്ടായും ബാറ്റര്‍മാര്‍ നിര്‍ഭാഗ്യകരമായി പുറത്താവാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായിരുന്നു ഹെന്‍റി നിക്കോള്‍സിന്‍റെ(Henry Nicholls) പുറത്താകല്‍. ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ്(England vs New Zealand) മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് നിക്കോള്‍സ് ക്രിക്കറ്റിലെ ഏറ്റവും നിര്‍ഭാഗ്യകരമായ രീതിയില്‍ പുറത്തായത്.

ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ഡെവോണ്‍ കോണ്‍വെയും പുറത്തായതോടെ ന്യൂസിലന്‍ഡ് ബാറ്റിംഗ് തകര്‍ച്ചയിലായിരുന്നപ്പോഴാണ് നിക്കോള്‍സ് ക്രീസിലെത്തിയത്. പ്രതിരോധിച്ചു നിന്ന നിക്കോള്‍സ് മികച്ച ഫോമിലുള്ള ഡാരില്‍ മിച്ചലിനൊപ്പം കിവീസനെ കരകയറ്റാനുള്ള ദൗത്യം ഏറ്റെടുത്തു. 98 പന്തുകള്‍ നേരിട്ട നിക്കൊള്‍സ് 19 റണ്‍സെ എടുത്തു നില്‍ക്കെ ജാക്ക് ലീച്ചിന്‍റെ പന്തില്‍ ഫ്രണ്ട് ഫൂട്ടില്‍ സട്രൈറ്റ് ഡ്രൈവ് കളിച്ചു.

ഐസിസി ടി20 റാങ്കിംഗില്‍ വന്‍ കുതിപ്പുമായി ദിനേശ് കാര്‍ത്തിക്

നിക്കോള്‍സിന്‍റെ ഷോട്ട് നിലത്ത് പിച്ച് ചെയ്യാതെ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നില്‍ക്കുകയായിരുന്ന ഡാരില്‍ മിച്ചലിന് നേര്‍ക്കാണ് വേഗത്തില്‍ ചെന്നത്. പെട്ടെന്ന് ഒഴിഞ്ഞുമാറാന്‍ മിച്ചലിനായില്ല. നിക്കോള്‍സ് അടിച്ച പന്ത് ലീച്ചിന്‍റെ ബാറ്റില്‍ തട്ടി പോയത് മിഡ് ഓഫില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന അലക്സ് ലീസിന്‍റെ കൈകളിലേക്കായിരുന്നു. ക്യാച്ച് എടുത്ത ഇംഗ്ലണ്ട് താരങ്ങള്‍ ഔട്ടിനായി അപ്പീല്‍ ചെയ്യുകയും അമ്പയര്‍ അനുവദിക്കുകയും ചെയ്തു.

Scroll to load tweet…

നിക്കോള്‍സ് മാത്രമല്ല ഇംഗ്ലണ്ട് താരങ്ങള്‍ പോലും അവിശ്വസനീയതോടെയാണ് ക്രിക്കറ്റില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ആ പുറത്താകല്‍ കണ്ടത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് അദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെന്ന നിലയിലാണ്. 78 റണ്‍സോടെ ഡാരില്‍ മിച്ചലും 45 റണ്‍സോടെ ടോം ബ്ലണ്ടലും ക്രീസില്‍.

പരിശീലന മത്സരം, പൊരുതിയത് ശ്രീകര്‍ ഭരത് മാത്രം, ലെസസ്റ്റര്‍ഷെയറിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

ടോം ലാഥം(0), വില്‍ യങ്(20), കെയ്ന്‍ വില്യംസണ്‍(31), ഡെവോണ്‍ കോണ്‍വെ(26), ഹെന്‍റി നിക്കോള്‍സ്(19) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡും ജാക്ക് ലീച്ചും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.