ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുക്കെട്ട് സ്വന്തമാക്കി രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ സഖ്യം. മൊഹാലിയില്‍ നടന്ന നാലാം ഏകദിനത്തില്‍ 193 റണ്‍സാണ് ഇരുവരും നേടിയത്.

മൊഹാലി: ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുക്കെട്ട് സ്വന്തമാക്കി രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ സഖ്യം. മൊഹാലിയില്‍ നടന്ന നാലാം ഏകദിനത്തില്‍ 193 റണ്‍സാണ് ഇരുവരും നേടിയത്. 2013ല്‍ ഇവര്‍ തന്നെ നേടിയ റെക്കോഡാണ് ഇരുവരും മറികടന്ന്. മൂന്നാം സ്ഥാനത്തും ഇതേ സഖ്യമാണ്.

2013ല്‍ നാഗ്പൂരില്‍ ഇവര്‍ നേടിയ 178 റണ്‍സാണ് രണ്ടാമത്. അതേ പരമ്പരയില്‍ തന്നെ ജയ്പൂരില്‍ സ്ഥാപിച്ച 176 റണ്‍സിന്റെ റെക്കോഡാണ് ഇരുവരും മറിടകന്നത്. 1998ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍- സൗരവ് ഗാംഗുലി കൂട്ടുക്കെട്ട് പടുത്തുയര്‍ത്തി കൂട്ടുക്കെട്ടാണ് നാലാമത്. അന്ന് 175 റണ്‍സാണ് ഇരുവരും നേടിയത്. ഈ റെക്കോഡ് തകരാന്‍ പതിനഞ്ച് വര്‍ഷം കാത്തിരിക്കേണ്ടിവന്നുവെന്നുള്ളത് ശ്രദ്ധേയം.