Asianet News MalayalamAsianet News Malayalam

ഗില്‍ പൊരുതിയിട്ടും ഇന്ത്യ എ പുറത്ത്; ക്രൈസ്‌റ്റ്‌ചര്‍ച്ചില്‍ ന്യൂസിലന്‍ഡ് എ തിരിച്ചടിക്കുന്നു

ക്രൈസ്‌റ്റ്‌ചര്‍ച്ചില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എയെ കൂട്ടത്തകര്‍ച്ചക്കിടയിലും ശുഭ്‌മാന്‍ ഗില്ലിന്‍റെ 83 റണ്‍സാണ് കാത്തത്
 

New Zealand A vs India A 1st unofficial Test day 1 Report
Author
Christchurch, First Published Jan 30, 2020, 7:16 PM IST

ക്രൈസ്റ്റ്‌ചര്‍ച്ച്: ന്യൂസിലന്‍ഡ് എ- ഇന്ത്യ എ ആദ്യ അനൗദ്യോഗിക ടെസ്റ്റില്‍ ആതിഥേയര്‍ സുരക്ഷിത നിലയില്‍. ക്രൈസ്റ്റ്‌ചര്‍ച്ചില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 216 റണ്‍സ് പിന്തുടരുന്ന കിവികള്‍ ആദ്യദിനം സ്റ്റംപ് എടുക്കുമ്പോള്‍ രണ്ട് വിക്കറ്റിന് 105 റണ്‍സെടുത്തിട്ടുണ്ട്. വില്‍ യങും(26), അജാസ് പട്ടേലുമാണ്(1) ക്രീസില്‍. ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ ന്യൂസിലന്‍ഡിന് 111 റണ്‍സ് കൂടി വേണം. 

ന്യൂസിലന്‍ഡ് നിരയില്‍ 28 റണ്‍സെടുത്ത നായകന്‍ ഹാമിഷ് റൂത്തര്‍ഫോഡും 47 റണ്‍സുമായി രച്ചിന്‍ രവീന്ദ്രയുമാണ് പുറത്തായത്. മുഹമ്മദ് സിറാജിനും ഇഷാന്‍ പോരെലിനുമാണ് വിക്കറ്റ്.

നേരത്തെ ക്രൈസ്‌റ്റ്‌ചര്‍ച്ചില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ കൂട്ടത്തകര്‍ച്ചക്കിടയിലും ശുഭ്‌മാന്‍ ഗില്ലിന്‍റെ 83 റണ്‍സാണ് കാത്തത്. നായകന്‍ ഹനുമാ വിഹാരി 51 റണ്‍സെടുത്തു. വെറും 54.1ഓവര്‍ മാത്രമാണ് ഇന്നിംഗ്‌സ് നീണ്ടത്. 18 റണ്‍സ് വീതം നേടിയ പ്രിയങ്ക് പാഞ്ചലും ഷഹ്‌ബാദ് നദീമുമാണ് മറ്റ് ഉയര്‍ന്ന സ്‌കോറുകാര്‍. ഇന്ത്യന്‍ താരങ്ങളില്‍ അഞ്ച് പേര്‍ രണ്ടക്കം കണ്ടില്ല. നാല് വിക്കറ്റുമായി മൈക്കലും മൂന്ന് പേരെ പുറത്താക്കി കോളുമാണ് ഇന്ത്യയെ തകര്‍ത്തത്. ജേക്കബ് രണ്ടും സീന്‍ ഒരു വിക്കറ്റും വീഴ്‌ത്തി. 

Follow Us:
Download App:
  • android
  • ios