വെല്ലിങ്ടണ്‍: ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് പൊരുതുന്നു. ഒന്നാം ഇന്നിങ്‌സില്‍ സന്ദര്‍ശകരെ 353ന് പുറത്താക്കിയ ന്യൂസിലന്‍ഡ് മറുപടി ബാറ്റിങ്ങില്‍ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോഴും 209 റണ്‍സ് പിറകിലാണ് ന്യൂസിലന്‍ഡ്. ഹെന്റി നിക്കോള്‍സ് (26), ബിജെ വാട്‌ലിങ് (6) എന്നിവരാണ് ക്രീസില്‍. സാം കുറന്‍ മൂന്ന് വിക്കറ്റെടുത്തു.

ജീത് റാവല്‍ (19), ടോം ലാഥം (8), കെയ്ന്‍ വില്യംസണ്‍ (51), റോസ് ടെയ്‌ലര്‍ (25) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായി. ജാക്ക് ലീച്ച്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. നേരത്തെ നാലിന് 241 എന്ന നിലയില്‍ രണ്ടാംദിനം ആരംഭിച്ച ഇംഗ്ലണ്ടിന് 112 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമായി. 

ടി സൗത്തി കിവിസീനായി നാല് വിക്കറ്റ് വീഴ്ത്തി. നീല്‍ വാഗ്നര്‍ മൂന്നാം കോളിന്‍ ഡി ഗ്രാന്‍ഹോം രണ്ട് വിക്കറ്റും വീഴ്ത്തി. ട്രന്റ് ബോള്‍ട്ടിന് ഒരു വിക്കറ്റുണ്ട്.