Asianet News MalayalamAsianet News Malayalam

ഐസിസി ഏകദിന റാങ്കിംഗ്: കിവീസ് വീണു, ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി! ഇന്ത്യക്കും നേട്ടം

പരമ്പരയിലെ രണ്ട് ജയത്തോടെ ഇന്ത്യ 113 പോയിന്റോടെ മൂന്നാം സ്ഥാനത്തായി. ഓസ്‌ട്രേലിയ നാലാം സ്ഥാനത്തേക്ക് വീണു. ന്യൂസിലന്‍ഡ് രണ്ടാമതുണ്ട്. പരമ്പരയിലെ അവസാന മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് ഒന്നാമതെത്താം.

New Zealand lose top spot in icc odi ranking after defeat vs Team india
Author
First Published Jan 22, 2023, 7:28 PM IST

ദുബായ്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളിലെ തോല്‍വിക്ക് പിന്നാലെ ഐസിസി റാങ്കിംഗില്‍ ന്യൂസിലന്‍ഡിന് ഒന്നാം സ്ഥാനം നഷ്ടമായി. ഇംഗ്ലണ്ടാണ് ഇപ്പോള്‍ ഒന്നാമത്. റായ്പൂരില്‍ ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിന് മുമ്പ് ന്യൂസിലന്‍ഡിന് 115 റേറ്റിംഗ് പോയിന്റാണ് ഉണ്ടായിരുന്നത്. 113 പോയിന്റുള്ള ഇംഗ്ലണ്ട് രണ്ടാമതായിരുന്നു. 122 പോയിന്റോടെ ഓസ്‌ട്രേലിയ മൂന്നാമത്. നാലാം സ്ഥാനത്തുള്ള ഇന്ത്യക്കുണ്ടായിരുന്നത് 111 പോയിന്റാണ്.

പരമ്പരയിലെ രണ്ട് ജയത്തോടെ ഇന്ത്യ 113 പോയിന്റോടെ മൂന്നാം സ്ഥാനത്തായി. ഓസ്‌ട്രേലിയ നാലാം സ്ഥാനത്തേക്ക് വീണു. ന്യൂസിലന്‍ഡ് രണ്ടാമതുണ്ട്. പരമ്പരയിലെ അവസാന മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് ഒന്നാമതെത്താം. 106 പോയിന്റുള്ള പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്ക (100), ബംഗ്ലാദേശ് (95), ശ്രീലങ്ക (88), അഫ്ഗാനിസ്ഥാന്‍ (71), വെസ്റ്റ് ഇന്‍ഡീസ് (71) എന്നിവരാണ് പത്തുവരെയുളള സ്ഥാനങ്ങളില്‍.

റായ്പൂര്‍ ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്ത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 34.3 ഓവറില്‍ 108 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 20.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. 51 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഇന്നിംഗ്‌സാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. വിരാട് കോലി 11 റണ്‍സെടുത്ത് പുറത്തായി. ശുഭ്മാന്‍ ഗില്ലും(40*) ഇഷാന്‍ കിഷനും(8*) ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കി. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കിവീസിന് 108 റണ്‍സെ നേടാനായിരുന്നുള്ളു.36 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സായിരുന്നു കിവീസിന്റെ ടോപ് സ്‌കോറര്‍. മൂന്ന് പേര് മാത്രമാണ് കിവീസ് നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നും ഹാര്‍ദ്ദിക് പാണ്ഡ്യ വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. ആദ്യ ഓവറില്‍ തന്നെ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍ അതിജീവിച്ച രോഹിത് രണ്ടാം ഓവറില്‍ ആദ്യ ബൗണ്ടറി നേടി. ആദ്യ അഞ്ചോവറില്‍ 24 റണ്‍സ് മാത്രമെടുത്ത് കരുതലെടുത്ത ഇന്ത്യ പത്താം ഓവറില്‍ 50 കടന്നു. ഗില്ലിനെ കാഴ്ചക്കാരനാക്കി സമ്മര്‍ദ്ദമേതുമില്ലാതെ രോഹിത് അനായാസം മുന്നേറിയതോടെ ഇന്ത്യ അതിവേഗം ലക്ഷ്യത്തിലേക്ക് കുതിച്ചു.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ സഖ്യം പുറത്ത്; ഇഗ സ്വിയറ്റെക്കും മടങ്ങി

Follow Us:
Download App:
  • android
  • ios