മത്സരത്തിലെ ശ്രദ്ധാകേന്ദ്രം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. രണ്ടാം ടി20യില്‍ ഓപ്പണറായി ഇറക്കിയിട്ടും ഒറ്റയക്കത്തില്‍ പുറത്തായ റിഷഭിന് ഫോര്‍മാറ്റില്‍ മികവ് കാണിക്കാനുള്ള അവസാന അവസരമായേക്കും ഇന്ന് നടക്കുന്ന മത്സരം.
നേപിയര്‍: ന്യൂസിലന്‍ഡ്- ഇന്ത്യ മൂന്നാം ടി20യ്ക്കും മഴ ഭീഷണി. ടോസ് മുമ്പുണ്ടായ മഴയെ തുടര്‍ന്ന് നേപിയര്‍, മക്‌ലീന്‍ പാര്‍ക്കിലെ പിച്ച് മൂടിയിട്ടിരിക്കുകയാണ്. നനഞ്ഞ ഔട്ട്ഫീല്‍ഡ് കാരണം ടോസ് വൈകുമെന്നാണ് നേപിയറില്‍ നിന്ന് പുറത്തുവരുന്ന വിവരം. മഴ മാറിയെന്നും മത്സരം തുടങ്ങാനാവുമെന്നാണ് ക്രിക്കറ്റ് കമന്റേറ്ററായ സൈമണ് ഡൗലും പറയുന്നുണ്ട്. ഇതിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പരിശീലനം ആരംഭിച്ചു. പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരം മഴ മുടക്കിയിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കി.
മത്സരത്തിലെ ശ്രദ്ധാകേന്ദ്രം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. രണ്ടാം ടി20യില്‍ ഓപ്പണറായി ഇറക്കിയിട്ടും ഒറ്റയക്കത്തില്‍ പുറത്തായ റിഷഭിന് ഫോര്‍മാറ്റില്‍ മികവ് കാണിക്കാനുള്ള അവസാന അവസരമായേക്കും ഇന്ന് നടക്കുന്ന മത്സരം. ടി20 ഫോര്‍മാറ്റില്‍ റിഷഭ് പന്തിന്റെ സ്ഥാനം തനിക്ക് ഉറപ്പിക്കാനായി കാത്തിരിക്കുകയാണ് സഞ്ജു സാംസണ്‍. രണ്ടാം ടി20യില്‍ ഓപ്പണറായി ഇറക്കിയിട്ടും 13 പന്തില്‍ 6 റണ്‍സ് മാത്രമാണ് റിഷഭ് പന്തിന് നേടാനായത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് റിഷഭ് രണ്ടക്കം കാണാതെ പുറത്താവുന്നത്. 2022ല്‍ 22 രാജ്യാന്തര ട്വന്റി 20കള്‍ കളിച്ച റിഷഭിന് 135.6 സ്‌ട്രൈക്ക് റേറ്റില്‍ 346 റണ്‍സ് മാത്രമേ നേടാനായിട്ടുള്ളൂ.
എന്നാല്‍ ആറ് മത്സരങ്ങളില്‍ മാത്രം ഈ വര്‍ഷം അവസരം ലഭിച്ച സഞ്ജു സാംസണ്‍ 179 റണ്‍സ് പേരിലാക്കി. 140ലേറെ പ്രഹരശേഷിയിലാണ് ബാറ്റിംഗ് എന്നത് സഞ്ജുവിന് നേട്ടമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ സമ്മര്‍ദ ഘട്ടത്തില്‍ പുറത്താകാതെ 30 റണ്‍സ് നേടുകയും ചെയ്തു. അഞ്ചാം നമ്പറില്‍ പരാജയം തുടര്‍ക്കഥയായതോടെയാണ് റിഷഭിനെ ഓപ്പണിംഗില്‍ പരീക്ഷിച്ചത്. അതും പരാജയമായി. ഓപ്പണറായി മൂന്ന് ഇന്നിംഗ്സില്‍ 27 മാത്രമേ ഉയര്‍ന്ന സ്‌കോറായുള്ളൂ.
ഓപ്പണറുടെ റോളില്‍ അരങ്ങേറ്റം കുറിക്കാന്‍ ശുഭ്മാന്‍ ഗില്‍ പുറത്ത് കാത്തുനില്‍ക്കുന്നുമുണ്ട്. ഇതും റിഷഭ് പന്തിന്റെ സ്ഥാനത്തിന് ഭീഷണിയാണ്. മൂന്ന് അവസരങ്ങള്‍ മാത്രമേ ഓപ്പണറായി നല്‍കിയിട്ടുള്ളൂ എന്നതിനാല്‍ പന്തിന് ഒരവസരം കൂടി നല്‍കാന്‍ സെലക്ടര്‍മാര്‍ തയ്യാറായേക്കും.
ആദ്യ ടി20 മഴ മുടക്കിയപ്പോള്‍ രണ്ടാം മത്സരം 65 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. 51 പന്തില്‍ പുറത്താവാതെ 111* റണ്‍സുമായി സൂര്യകുമാര്‍ യാദവ്, 2.5 ഓവറില്‍ 10 റണ്‍സിന് നാല് വിക്കറ്റ് നേടിയ ദീപക് ഹൂഡ എന്നിവരാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. യുസ്വേന്ദ്ര ചാഹലും മുഹമ്മദ് സിറാജും രണ്ട് വീതവും ഭുവനേശ്വര്‍ കുമാറും വാഷിംഗ്ടണ്‍ സുന്ദറും ഓരോ വിക്കറ്റും നേടി.
നമ്മുടെ ഉമ്മകളും സ്നേഹവും മെസി കാണുന്നും അറിയുന്നുമുണ്ടാകും; ആ വാക്കുകളില്‍ എല്ലാമുണ്ട്!
