ഓക്‌ലന്‍ഡ്: ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുമ്രയെയും മുഹമ്മദ് ഷമിയെയും പുകഴ്ത്തി പാക് മുന്‍ പേസര്‍ ഷൊയൈബ് അക്തര്‍. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനുശേഷമാണ് ഇരുവരുടെയും പ്രകടനങ്ങളെ അഭിനന്ദിച്ച് അക്തര്‍ രംഗത്തെത്തിയത്.

ഷോര്‍ട്ട് പിച്ച് പന്തുകള്‍ കൊണ്ടും തലയ്ക്കു നേരെ വരുന്ന ബൗണ്‍സറുകള്‍ കൊണ്ടും ബുമ്രയും അക്തറും ബാറ്റ്സ്മാന്റെ മനസില്‍ ഭയം വിതയ്ക്കുകയാണെന്ന് അക്തര്‍ പറഞ്ഞു. നല്ല ആത്മവിശ്വാസത്തോടെയാമ് ഇരുവരും പന്തെറിയുന്നത്. മുമ്പൊന്നും ഇതുപോലെ കണ്ടിട്ടില്ല. മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തി ഇരുവരും ബാറ്റ്സ്മാനെ ഭയപ്പാടിലാക്കുന്നു. ഇരുവര്‍ക്കും പുറമെ രവീന്ദ്ര ജഡേജയുടെ പ്രകടനത്തെയും അക്തര്‍ പ്രശംസിച്ചു.

ALSO READ: ട്വിറ്ററില്‍ വീണ്ടും ജഡേജ-മഞ്ജരേക്കര്‍ വാക്പോര്; എങ്കില്‍ പറ, ആരാണ് ആ ബൗളര്‍ ?

ജഡേജക്കെതിരെ എളുപ്പത്തില്‍ റണ്‍സടിക്കാനാവില്ല. വ്യത്യസ്തകള്‍ കൊണ്ട് ജഡേജ എപ്പോഴും ബാറ്റ്സ്മാനെ പ്രതിരോധത്തിലാക്കും. ഇന്ത്യക്ക് മുമ്പില്‍ ന്യൂസിലന്‍ഡ് സമ്പൂര്‍ണ തോല്‍വിയാണ് വഴങ്ങിയത്. ഇന്ത്യ ദയാരഹിതമായാണ് കിവീസിനെ തകര്‍ത്തതെന്നും അക്തര്‍ യുട്യൂബ് വിഡിയോയില്‍ പറഞ്ഞു.