45 പന്തില്‍ 105 റണ്‍സുമായി പുറത്താകാതെ നിന്ന ഹസന്‍ നവാസും 31 പന്തില്‍ 51 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയുടെയും ബാറ്റിംഗാണ് പാക് വിജയം അനായാസമാക്കിയത്.

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ ഓപ്പണര്‍ ഹസന്‍നവാസിന്‍റെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തില്‍ പാകിസ്ഥാന് ഒമ്പത് വിക്കറ്റിന്‍റെ തകര്‍പ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം പാകിസ്ഥാന്‍ 16 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 45 പന്തില്‍ 105 റണ്‍സുമായി പുറത്താകാതെ നിന്ന ഹസന്‍ നവാസും 31 പന്തില്‍ 51 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയുടെയും ബാറ്റിംഗാണ് പാക് വിജയം അനായാസമാക്കിയത്. സ്കോര്‍ ന്യൂസിലന്‍ഡ് 19.5 ഓവറില്‍ 204ന് ഓള്‍ ഔട്ട്, പാകിസ്ഥാന്‍16 ഓവറില്‍ 207-1.

20 പന്തില്‍ 41 റണ്‍സടിച്ച ഓപ്പണര്‍ മുഹമ്മദ് ഹാരിസിന്‍റെ വിക്കറ്റ് മാത്രമാണ് പാകിസ്ഥാന് നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റില്‍ നവാസും ഹാരിസും തകര്‍ത്തടിച്ചതോടെ പാകിസ്ഥാന്‍ നാലോവറില്‍ 50 കടന്നു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ഹാരിസ് പുറത്തായെങ്കിലും പവര്‍ പ്ലേയില്‍ പാകിസ്ഥാന്‍ 75 റണ്‍സടിച്ച് നല്ല തുടക്കമിട്ടു. 26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഹസന്‍ നവാസ് ഒമ്പതാം ഓവറില്‍ പാകിസ്ഥാനെ 100 കടത്തി.

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ വണ്ടര്‍ ക്യാച്ചുമായി ഞെട്ടിച്ച് പാക് പേസര്‍ ഹാരിസ് റൗഫ്

10 ഓവര്‍ പിന്നിടുമ്പോള്‍ പാക് സ്കോര്‍ 124 റണ്‍സിലെത്തിയിരുന്നു. 30 പന്തില്‍ സല്‍മാന്‍ ആഗ അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ 44 പന്തില്‍ ഹസന്‍ഡ നവാസ് സെഞ്ചുറി തികച്ചു. പിന്നാലെ ബൗണ്ടറിയടിച്ച പാക് വിജയം പൂര്‍ത്തിയാക്കി. ആദ്യ രണ്ട് കളികളില്‍ പൂജ്യത്തിന് പുറത്തായ ഹസന്‍ നവാസ് മൂന്നാം മത്സരത്തില്‍ സെഞ്ചുറിയുമായി പാക് വിജയത്തിന് ചുക്കാന്‍ പിടിച്ചു. 10 ഫോറും ഏഴ് സിക്സും അടങ്ങുന്നതാണ് ഹസന്‍ നവാസിന്‍റെ ഇന്നിംഗ്സ്. സല്‍മാന്‍ ആഗ ആറ് ഫോറും രണ്ട് സിക്സും പറത്തി.

ഐപിഎല്ലില്‍ 500 റണ്‍സ് അടിച്ചാല്‍ ഇന്ത്യക്കായി കളിക്കാം, തുറന്നു പറഞ്ഞ് സുരേഷ് റെയ്ന

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് മാര്‍ക്ക് ചാപ്മാന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ ബലത്തില്‍ 19.5 ഓവറില്‍ 204 റണ്‍സെടുത്തു. 44 പന്തില്‍ 94 റണ്‍സടിച്ച ചാപ്‌മാനാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. ചാപ്‌മാന് പുറമെ ക്യാപ്റ്റന്‍ മൈക്കല്‍ ബ്രേസ്‌വെല്ലും ടിം സീഫര്‍ട്ടും ഡാരില്‍ മിച്ചലും മാത്രമാണ് ന്യൂസിലന്‍ഡ് നിരയില്‍ രണ്ടക്കം കടന്നത്. പാകിസ്ഥാന് വേണ്ടി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക