Asianet News MalayalamAsianet News Malayalam

ആളിക്കത്തി വില്യംസണ്‍, സൗത്തി, വാഗ്‌നര്‍; വിന്‍ഡീസിനെ ആദ്യ ടെസ്റ്റില്‍ ചാരമാക്കി കിവികള്‍

ആറ് വിക്കറ്റിന് 196 റണ്‍സെന്ന നിലയില്‍ നാലാംദിനം കളി തുടങ്ങിയ വിന്‍ഡീസിന് 51 റണ്‍സ് കൂടിയേ ചേര്‍ക്കാനായുള്ളൂ.

New Zealand won by an innings and 134 runs in first test vs West Indies
Author
Hamilton, First Published Dec 6, 2020, 11:06 AM IST

ഹാമില്‍ട്ടണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിന്‍റെയും 134 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന ജയവുമായി ന്യൂസിലന്‍ഡ്. ന്യൂസിലന്‍ഡിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 519 റണ്‍സിനെതിരെ 138ന് പുറത്തായി ഫോളോ ഓണിനിറങ്ങിയ വിന്‍ഡീസിന് രണ്ടാം ഇന്നിംഗ്‌‌സില്‍ 247 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സ്‌കോര്‍: ന്യൂസിലന്‍ഡ്-519/7 d, വെസ്റ്റ് ഇന്‍ഡീസ്-138 & 247 (f/o). കെയ്‌ന്‍ വില്യംസനാണ് കളിയിലെ താരം. 

New Zealand won by an innings and 134 runs in first test vs West Indies

ആറ് വിക്കറ്റിന് 196 റണ്‍സെന്ന നിലയില്‍ നാലാംദിനം കളി തുടങ്ങിയ വിന്‍ഡീസിന് 51 റണ്‍സ് കൂടിയേ ചേര്‍ക്കാനായുള്ളൂ. ജെര്‍മന്‍ ബ്ലാക്ക്‌വുഡ് സെഞ്ചുറിയും(104 റണ്‍സ്) അള്‍സാരി ജോസഫ് അര്‍ധ സെഞ്ചുറിയും(86 റണ്‍സ്) നേടിയതൊഴിച്ചാല്‍ വിന്‍ഡീസ് ബാറ്റിംഗ് നിര വമ്പന്‍ പരാജയമായി. ഷാനോന്‍ ഗബ്രിയേല്‍, ഷെയ്‌ന്‍ ഡൗറിച്ച് എന്നിവര്‍ അക്കൗണ്ട് തുറന്നില്ല. നാല് വിക്കറ്റുമായി നീല്‍ വാഗ്‌നര്‍ മികച്ചുനിന്നപ്പോള്‍ ജാമീസണ്‍ രണ്ടും സൗത്തിയും ബോള്‍ട്ടും മിച്ചലും ഓരോ വിക്കറ്റ് വീതം നേടി. 

New Zealand won by an innings and 134 runs in first test vs West Indies

നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ 138 റണ്‍സില്‍ വിന്‍ഡീസ് പുറത്തായിരുന്നു. ജോണ്‍ ക്യാംപല്‍ (26), ജാസന്‍ ഹോള്‍ഡര്‍ (25) എന്നിവരാണ് ടോപ് സ്‌കോറര്‍മാര്‍. കാര്‍ലോസ് ബ്രാത്ത്‌വെയ്‌റ്റ് 21നും ബ്ലാക്ക്‌വുഡ് 23 ഉം ചേസ് 11 ഉം റണ്‍സെടുത്ത് പുറത്തായി. ആറ് ബാറ്റ്സ്‌മാന്‍മാര്‍ രണ്ടക്കം കടന്നില്ല. സൗത്തി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജാമിസണ്‍, വാഗ്നര്‍ എന്നിവര്‍ രണ്ടും ബോള്‍ട്ട് ഒരു വിക്കറ്റും സ്വന്തമാക്കി. 

New Zealand won by an innings and 134 runs in first test vs West Indies

നേരത്തെ, നായകന്‍ കെയ്ന്‍ വില്യംസണിന്റെ ഇരട്ട സെഞ്ചുറിയാണ് ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍(519/7 d) സമ്മാനിച്ചത്. ടെസ്റ്റ് കരിയറിലെ മൂന്നാം ഇരട്ട ശതകം കണ്ടെത്തിയ വില്യംസണ്‍ 412 പന്തില്‍ 251 റണ്‍സെടുത്തു. ടോം ലാഥം (86), ജാമിസണ്‍ (51) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. വിന്‍ഡീസിനായി കെമര്‍ റോച്ച്, ഷാനോന്‍ ഗബ്രിയേല്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Follow Us:
Download App:
  • android
  • ios