ഇഷാന്‍ കിഷന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടി20 മഴ മുടക്കിയിരുന്നു. രണ്ടാം ടി20യും മഴ മുടക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ടോസിടാന്‍ കഴിഞ്ഞു. മത്സരം പൂര്‍ത്തിയാക്കാനാവുമോ എന്നുള്ളതാണ് സംശയം.

മൗണ്ട് മോംഗനൂയി: ന്യൂസിലന്‍ഡിനെ രണ്ടാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് ടീമിലെത്തി. ഇഷാന്‍ കിഷന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടി20 മഴ മുടക്കിയിരുന്നു. രണ്ടാം ടി20യും മഴ മുടക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ടോസിടാന്‍ കഴിഞ്ഞു. മത്സരം പൂര്‍ത്തിയാക്കാനാവുമോ എന്നുള്ളതാണ് സംശയം. മത്സരത്തെ മഴ ബാധിക്കാനുള്ള സാധ്യത ഇപ്പോള്‍ എഴുതിത്തള്ളാനാവില്ല. ആദ്യം ബാറ്റ് ചെയ്ത ടീമുകളാണ് ബേ ഓവലിലെ ടി20കളിലെല്ലാം വിജയിച്ചിട്ടുള്ളത്. 

ഇന്ത്യ: ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചാഹല്‍.

ന്യൂസിലന്‍ഡ്: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, ജയിംസ് നീഷം, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോഥി, ടിം സൗത്തി, ആഡം മില്‍നെ, ലോക്കി ഫെര്‍ഗൂസണ്‍.

ന്യൂസിലന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യന്‍ ട്വന്‍റി 20 സ്ക്വാഡ്: ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), റിഷഭ് പന്ത്(വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്.