ചൊവ്വാഴ്ച രാജ്കോട്ടില്‍ നടക്കുന്ന മൂന്നാം ടി20ക്ക് മുമ്പ് ശിവം ദുബെ ഇന്ത്യൻ ടീമിനൊപ്പം ചേരും.
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ മാറ്റം പ്രഖ്യാപിച്ച് സെലക്ടര്‍മാര്‍. ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പരിക്കുമൂലം പരമ്പരയില്‍ കളിക്കാനാവാത്ത സാഹചര്യത്തില്‍ രമണ്‍ദീപ് സിംഗിനെയും ശിവം ദുബെയെയും ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി. പുറംവേദന അലട്ടുന്ന റിങ്കു സിംഗിന് പരമ്പരയിലെ മൂന്നാം ടി20 മത്സരത്തില്‍ നിന്ന് വിശ്രമം അനുവദിച്ച പശ്ചാത്തലത്തിലാണ് ശിവം ദുബെയെ കൂടി ടീമില്‍ ഉള്‍പ്പെടുത്തിയത്.
പരിക്കില്‍ നിന്ന് മോചിതനാവാനുള്ള ചികിത്സക്കായി നിതീഷ് കുമാര്‍ റെഡ്ഡി ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകും. ചെന്നൈയില്‍ നടന്ന രണ്ടാം ടി20ക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് നിതീഷ് കുമാര്‍ റെഡ്ഡിക്ക് പരിക്കേറ്റത്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തില്‍ നിതീഷ് പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. അതേസമയം, ആദ്യ മത്സരത്തില്‍ കളിച്ചെങ്കിലും റിങ്കു സിംഗിന് ബാറ്റിംഗിന് അവസരം ലഭിച്ചിരുന്നില്ല.
318 നോട്ടൗട്ട്', ടി20 ക്രിക്കറ്റില്‍ ലോക റെക്കോർഡിട്ട് തിലക് വര്‍മ; പിന്നിലാക്കിയത് വമ്പന്‍ താരങ്ങളെ
ചൊവ്വാഴ്ച രാജ്കോട്ടില്‍ നടക്കുന്ന മൂന്നാം ടി20ക്ക് മുമ്പ് ശിവം ദുബെ ഇന്ത്യൻ ടീമിനൊപ്പം ചേരും. മുംബൈക്കായി രഞ്ജി ട്രോഫിയില്‍ കളിക്കുകയായിരുന്ന ശിവം ദുബെ ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ രണ്ട് ഇന്നിംഗ്സിലും പൂജ്യത്തിന് പുറത്തായി നിരാശപ്പെടുത്തിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടി20 ഐ പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൺ, അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, വാഷിംഗ്ടൺ സുന്ദർ, ധ്രുവ് ജുറെൽ, ശിവം ദുബെ, രമൺദീപ് സിംഗ്.
