വരുണ്‍ ചക്രവര്‍ത്തി രണ്ട് തവണ ഫിറ്റ്‌നസ് പരീക്ഷ തോറ്റതോടെയാണ് കോലിയുടെ പ്രതികരണം. 

അഹമ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾ പൂർണ ശാരീരികക്ഷമത ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് നായകൻ വിരാട് കോലി. വരുണ്‍ ചക്രവര്‍ത്തി രണ്ട് തവണ ബിസിസിഐയുടെ നിര്‍ബന്ധിത ഫിറ്റ്‌നസ് പരീക്ഷ തോറ്റതോടെയാണ് കോലിയുടെ പ്രതികരണം. വൈറ്റ് ബോൾ ക്രിക്കറ്റിൽ ആർ അശ്വിനെ ടീമിലേക്ക് ഉടൻ പരിഗണിക്കാൻ സാധ്യതതയില്ലെന്നും കോലി പറഞ്ഞു. 

മിഥാലിക്ക് മറ്റൊരു പൊന്‍തൂവല്‍; 10000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിത

ട്വന്റി 20 ലോകകപ്പിന് മുൻപുള്ള ഇന്ത്യയുടെ അവസാന പരമ്പരയാണിത്. ഇതുകൊണ്ടുതന്നെ ലോകകപ്പ് മുന്നിൽ കണ്ടുള്ള ടീമിനെയാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അണിനിരത്തുന്നത്. വാഷിംഗ്ടൺ സുന്ദർ മികച്ച പ്രകടനം നടത്തുന്നതിനാൽ വൈറ്റ്ബോൾ ക്രിക്കറ്റിലേക്ക് ആർ ആശ്വിനെ പരിഗണിക്കാനാവില്ല. രോഹിത് ശർമ്മയ്‌ക്കോ കെ എൽ രാഹുലിനോ പരിക്കേൽക്കുകയോ വിശ്രമം നൽകിയാലോ മാത്രമേ ശിഖർ ധവാനെ ഓപ്പണറായി പരിഗണിക്കൂ. ബാറ്റിംഗ് മികവ് പരിഗണിച്ചാണ് പുതിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നും ഇന്ത്യൻ നായകൻ വ്യക്തമാക്കി.

മൊട്ടേരയില്‍ ക്രിക്കറ്റ് പൂരം; ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ട്വന്റി20 മത്സരം ഇന്ന്

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി പുറത്തെടുത്ത മികച്ച പ്രകടനത്തെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ വരുണിനെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് ടി20 സ്‌ക്വാഡില്‍ നിന്ന് അവസാന നിമിഷം പുറത്തായി. ഇതോടെ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികില്‍സയ്‌ക്കും പരിശീലനത്തിനുമെത്തിയ താരം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ അരങ്ങേറ്റം കുറിക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രണ്ട് തവണയും ഫിറ്റ്‌നസ് പരീക്ഷയില്‍ പരാജയപ്പെടുകയായിരുന്നു. 

കഴിഞ്ഞ 3-4 മാസം അയാള്‍ എന്തു ചെയ്യുകയായിരുന്നു; വരുണ്‍ ചക്രവര്‍ത്തിക്കെതിരെ മുന്‍ ഇന്ത്യന്‍ താരം