Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു, ഡൂപ്ലെസി, മോറിസ് പുറത്ത്

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളായ കാഗിസോ റബാദ, ആന്‍റിച്ച് നോര്‍ട്യ, ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായ ലുങ്കി എംഗിഡി, മുംബൈയുടെ ക്വിന്‍റണ്‍ ഡീ കോക്ക്, രാജസ്ഥാന്‍ റോയല്‍സ് താരമായ ഡേവിഡ് മില്ലര്‍ എന്നിവര്‍ ലോകകപ്പ് ടീമിലുണ്ട്.

No place for Faf du Plessis and Chris Morris in South Africa T20 World Cup squad
Author
Johannesburg, First Published Sep 9, 2021, 5:32 PM IST

ജൊഹാനസ്ബര്‍ഗ്: ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. മുന്‍ നായകന്‍ ഫാഫ് ഡൂപ്ലെസി 18 അംഗ ടീമിലില്ല. ഐപിഎല്ലിലെ ഏറ്റവും വിലകൂടിയ താരമായ ക്രിസ് മോറിസിനും  ടെംബാ ബാവുമ നയിക്കുന്ന ടീമില്‍ ഇടമില്ല.

ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കയുടെ സ്ഥിരം നായകനായശേഷം ബാവുമ നേരിടാന്‍ പോകുന്ന പ്രധാനപ്പെട്ട വെല്ലുവിളിയാണ് ടി20 ലോകകപ്പ്. ലോകകപ്പിനായി തെരഞ്ഞെടുത്ത ടീം ശ്രീലങ്കക്കെതിരെ നാളെ മുതല്‍ തുടങ്ങുന്ന ടി20 പരമ്പരയിലും കളിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ബാവുമക്ക് പരിക്കേറ്റതിനാല്‍ കേശവ് മഹാരാജ് ആയിരിക്കും ദക്ഷിണാഫ്രിക്കയെ നയിക്കുക. നേരത്തെ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക തോറ്റിരുന്നു.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളായ കാഗിസോ റബാദ, ആന്‍റിച്ച് നോര്‍ട്യ, ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായ ലുങ്കി എംഗിഡി, മുംബൈയുടെ ക്വിന്‍റണ്‍ ഡീ കോക്ക്, രാജസ്ഥാന്‍ റോയല്‍സ് താരമായ ഡേവിഡ് മില്ലര്‍ എന്നിവര്‍ ലോകകപ്പ് ടീമിലുണ്ട്. അന്‍ഡില്‍ ഫെലുക്കുവായോ, ജോര്‍ജെ ലിന്‍ഡെ, ലിസാര്‍ഡ് വില്യംസ് എന്നിവരെ റിസര്‍വ് താരങ്ങളായും തെരഞ്ഞെടുത്തിട്ടുണ്ട്.

ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീം: Temba Bavuma (c), Keshav Maharaj, Quinton de Kock (wk), Bjorn Fortuin, Reeza Hendricks, Heinrich Klaasen, Aiden Markram, David Miller, W Mulder, Lungi Ngidi, Anrich Nortje, Dwaine Pretorius, Kagiso Rabada, Tabraiz Shamsi, Rassie van der Dussen

റിസര്‍വ് താരങ്ങള്‍: Andile Phehlukwayo, George Linde and Lizaad Williams.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios