'അല്ലേല്‍ കോലി എടുത്തിട്ടലക്കിയേനേ', ഏഷ്യാ കപ്പ് ടീമില്‍ നിന്ന് നവീന്‍ ഉള്‍ ഹഖിനെ തഴഞ്ഞതിനെ കുറിച്ച് ആരാധകര്‍ പറയുന്നത് ഇങ്ങനെയാണ്! 

കാബൂള്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള ടീമിനെ അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ‍് ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ പേസര്‍ നവീന്‍ ഉള്‍ ഹഖിന്‍റെ പേരുണ്ടായിരുന്നില്ല. അഫ്‌ഗാന്‍റെ പ്രധാന താരങ്ങളെല്ലാം ഇടംപിടിച്ച സ്‌ക്വാഡിലാണ് നവീന്‍റെ പേരില്ലാതിരുന്നത്. ഇത് ചില്ലറ നിരാശയൊന്നുമല്ല വിരാട് കോലിയുടെ ആരാധകര്‍ക്ക് സമ്മാനിച്ചത്. നവീന്‍ ഏഷ്യാ കപ്പിന് വരാത്തത് നന്നായി, വന്നിരുന്നേല്‍ കോലി നാലുപാടും തൂക്കിയടിച്ചേനേ എന്നാണ് കിംഗ് ആരാധകരുടെ പ്രതികരണങ്ങള്‍.

ഐപിഎല്‍ പതിനാറാം സീസണിനിടെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് പേസര്‍ നവീന്‍ ഉള്‍ ഹഖും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബാറ്റര്‍ വിരാട് കോലിയും തമ്മില്‍ മൈതാനത്ത് വച്ച് ഉരസിയിരുന്നു. മത്സര ശേഷം ഹസ്‌തദാനവേളയില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമായതോടെ ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുല്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഇതിന് ശേഷം കോലിയുടെ മത്സരങ്ങളിലെല്ലാം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറികള്‍ പോസ്റ്റ് ചെയ്‌ത് പ്രകോപനവുമായി നവീന്‍ രംഗത്തെത്തിയിരുന്നു. മത്സരത്തിലെ മോശം പെരുമാറ്റത്തിന് ഇരുവര്‍ക്കും ഐപിഎല്‍ അധികൃതര്‍ പിഴ ശിക്ഷ വിധിച്ചു. അതിനാല്‍ തന്നെ ഇരുവരും മൈതാനത്ത് മുഖാമുഖം വന്നാല്‍ കോലി- നവീന്‍ പോര് വരാനിരിക്കുന്ന ഏഷ്യാ കപ്പിനേയും തീപ്പിടിപ്പിക്കും എന്നായിരുന്നു രണ്ട് പക്ഷത്തേയും ആരാധകരുടെ പ്രതീക്ഷ. 

എന്നാല്‍ ഏഷ്യാ കപ്പിനുള്ള അഫ്‌ഗാസ്ഥാന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ നവീന്‍ ഉള്‍ ഹഖിന് സ്ഥാനമുണ്ടായിരുന്നില്ല. ഇതോടെ കടുത്ത നിരാശരിയിലാണ് കിംഗിന്‍റെ ആരാധകര്‍. 'നവീന്‍ ഉള്‍ ഹഖിന് ഭാഗ്യമുണ്ട്. അദേഹം ഏഷ്യാ കപ്പില്‍ കളിക്കുന്നില്ല. അല്ലായിരുന്നെങ്കില്‍ ഇന്ത്യ- അഫ്‌ഗാനിസ്ഥാന്‍ മത്സരത്തില്‍ നവീനെ കോലി മൈതാനത്തിന് നാലുപാടും പറത്തിയേനേ' എന്നായിരുന്നു ഒരു ആരാധകന്‍റെ ട്വീറ്റ്. കടുത്ത നിരാശ മറ്റൊരു ആരാധകനും പങ്കുവെച്ചു. 'ഐപിഎല്ലിന് മുമ്പ് കോലി- നവീന്‍ മത്സരം കാണാനാവില്ലേ' എന്നായിരുന്നു ഇയാളുടെ ചോദ്യം. പതിവുപോലെ ഈ വിവാദത്തിന് ഇടയിലും ഇന്‍സ്റ്റഗ്രാമില്‍ നവീന്‍ ഉള്‍ ഹഖിന്‍റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പരിക്ക് കാരണമാണ് നവീനെ ഏഷ്യാ കപ്പ് സ്‌ക്വാഡിലേക്ക് പരിഗണിക്കാതിരുന്നത് എന്നാണ് സൂചന. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

Read more: ഇതും വിരാട് കോലിക്കുള്ള മറുപടിയോ? നിഗൂഢ വീഡിയോയുമായി നവീന്‍ ഉള്‍ ഹഖ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം