ലോകകപ്പ് സന്നാഹം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ടോസ്, കാര്യവട്ടത്തെ ഓസ്ട്രേലിയ-നെതര്‍ലന്‍ഡ്സ് മത്സരം മുടക്കി മഴ
ഐസിസി ടൂര്‍ണമെന്‍റുകളില്‍ സമീപകാലത്ത് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ പ്രകടനം അത്ര ആശാവഹമല്ല. 2019ലെ ലോകകപ്പില്‍ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ലീഗ് റൗണ്ടില്‍ ഇന്ത്യയെ തോല്‍പ്പിച്ച ഒരേയൊരു ടീം ഇംഗ്ലണ്ടായിരുന്നു.

ഗുവാഹത്തി: ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. കനത്ത ചൂടില്‍ ബൗളര്‍മാര്‍ എറിഞ്ഞു തളരാതിരിക്കാനാണ് ടോസ് നേടി ബാറ്റ് ചെയ്യാന്‍ താരുമാനിച്ചതെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു. ലോകകപിന് മുമ്പ് അവസാനവട്ട മിനുക്കു പണികള്‍ക്ക് ഇരു ടീമുകള്‍ക്കും ലഭിക്കുന്ന സുവര്‍ണാവസരമാണിത്.
ഏഷ്യാകപ്പ് കിരീട നേട്ടത്തിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ പരമ്പരയും ജയിച്ച് ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സ്വന്തം നാട്ടിലെ ലോകകപ്പിനിറങ്ങുന്നത്. കിരീടം നിലനിര്‍ത്താൻ ഇറങ്ങുന്ന ഇംഗ്ലണ്ടിന്‍റെ കരുത്ത് ജോസ് ബട്‍ലര്‍, ബെൻ സ്റ്റോക്സ്, ഹാരി ബ്രൂക്ക്, ജോണി ബെയര്‍സ്റ്റോ തുടങ്ങിയ വെടിക്കെട്ട് ബാറ്റര്‍മാരാണ്.
ഇന്ത്യയോ പാകിസ്ഥാനോ അല്ല, കിരീടമുയര്‍ത്തുക അവര്‍ തന്നെ; പ്രവചനവുമായി ഗവാസ്കര്‍, വിയോജിച്ച് പത്താന്‍
ഐസിസി ടൂര്‍ണമെന്‍റുകളില്‍ സമീപകാലത്ത് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ പ്രകടനം അത്ര ആശാവഹമല്ല. 2019ലെ ലോകകപ്പില്‍ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ലീഗ് റൗണ്ടില്‍ ഇന്ത്യയെ തോല്‍പ്പിച്ച ഒരേയൊരു ടീം ഇംഗ്ലണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇരു ടീമും ഏറ്റു മുട്ടിയപ്പോഴാകട്ടെ ഇന്ത്യയെ 10 വിക്കറ്റിനാണ് ഇംഗ്ലണ്ട് തകര്‍ത്തെറിഞ്ഞത്.
കാര്യവട്ടത്ത് വില്ലനായി വീണ്ടും മഴ
തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ട ഓസ്ട്രേലിയ-നെതര്‍ലന്‍ഡ്സ് മത്സരം മഴ മൂലം ടോസ് പോലും സാധ്യമായിട്ടില്ല. ഇന്നലെ നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍ മത്സരവും മഴമൂലം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലവസ്ഥാ പ്രവചനം. ഇന്ന് മത്സരം നടക്കാനുള്ള സാധ്യത വിരളമാണ്. ലോകകപ്പ് മത്സരങ്ങള്‍ അനുവദിച്ചു കിട്ടാത്തതിലെ നിരാശ സന്നാഹ മത്സരങ്ങള്‍ കണ്ടു തീര്‍ക്കാമെന്ന മലയാളി ആരാധകരുടെ പ്രതീക്ഷകള്‍ കൂടിയാണ് തിരുവവന്തപുരത്ത് രണ്ട് ദിവസമായി പെയ്യുന്ന മഴയില്‍ ഒലിച്ചു പോയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക