Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: പടക്കുതിരയെ തിരികെയെത്തിക്കാന്‍ ലങ്കയുടെ മാസ്റ്റര്‍ പ്ലാന്‍

ടെസ്റ്റിലും ഏകദിനത്തിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും നിന്ന് വിരമിച്ചെങ്കിലും മുപ്പത്തിയേഴുകാരനായ മലിംഗയ്‌ക്ക് തിളങ്ങാന്‍ കഴിയും എന്നാണ് ലങ്കന്‍ സെലക്‌ടര്‍മാരുടെ വിശ്വാസം. 

Pacer Lasith Malinga in Sri Lankas plans for T20 World Cup 2021
Author
Colombo, First Published May 11, 2021, 2:19 PM IST

കൊളംബോ: ഈ വര്‍ഷം ഇന്ത്യ വേദിയാവുന്ന ടി20 ലോകകപ്പില്‍ സ്റ്റാര്‍ പേസര്‍ ലസിത് മലിംഗയെ കളിപ്പിക്കാന്‍ ശ്രമങ്ങളുമായി ശ്രീലങ്കന്‍ സെലക്‌ടര്‍മാര്‍. ടെസ്റ്റിലും ഏകദിനത്തിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും നിന്ന് വിരമിച്ചെങ്കിലും മുപ്പത്തിയേഴുകാരനായ മലിംഗയ്‌ക്ക് ദേശീയ ടീമിനായി തിളങ്ങാന്‍ കഴിയും എന്നാണ് ലങ്കന്‍ സെലക്‌ടര്‍മാരുടെ വിശ്വാസം. വരും ദിവസങ്ങളില്‍ മലിംഗയുമായി സെലക്‌ടര്‍മാര്‍ കൂടിക്കാഴ്‌ച നടത്തും. 

Pacer Lasith Malinga in Sri Lankas plans for T20 World Cup 2021

'മലിംഗയുമായി ഉടന്‍ സംസാരിക്കും. വരാനിരിക്കുന്ന ടി20 പര്യടനങ്ങളിലും ഒക്‌ടോബറിലെ ടി20 ലോകകപ്പ് പദ്ധതികളിലും മലിംഗയുണ്ട്. രാജ്യത്തിന്‍റെ എക്കാലത്തേയും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് മലിംഗയെന്ന് നമ്മള്‍ക്ക് മറക്കാന്‍ കഴിയില്ല. അദേഹത്തിന്‍റെ റെക്കോര്‍ഡുകള്‍ അത് വ്യക്തമാക്കുന്നുണ്ട്. ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി രണ്ട് ലോകകപ്പുകള്‍ തുടര്‍ച്ചയായി വരുന്നുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അദേഹവുമായി കൂടിക്കാഴ്‌ച നടത്തും' എന്നും മുഖ്യ സെലക്‌ടര്‍ പ്രമോദ്യ വിക്രമസിംഗേ പറഞ്ഞു. 

പ്രതികരിച്ച് മലിംഗ

'ടെസ്റ്റിലും ഏകദിനത്തിലും നിന്ന് വിരമിച്ചെങ്കിലും ടി20യില്‍ നിന്ന് വിട പറഞ്ഞിട്ടില്ല. ദേശീയ ടീമിനായി എന്ന പോലൊരു മുതിര്‍ന്ന താരത്തെ എങ്ങനെ ഉപയോഗിക്കും എന്ന ആകാംക്ഷ എനിക്കുമുണ്ട്. നീണ്ട ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തി രാജ്യത്തിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് പലകുറി തെളിയിച്ചിട്ടുണ്ട്. സെലക്‌ടര്‍മാരുടെ പദ്ധതികളെ എക്കാലവും ബഹുമാനിക്കുന്നയാളാണ് താന്‍' എന്നും ലസിത് മലിംഗ വ്യക്തമാക്കി. 

Pacer Lasith Malinga in Sri Lankas plans for T20 World Cup 2021

വെസ്റ്റ് ഇന്‍ഡീസിനെതിരെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു മലിംഗ അവസാനം ടി20 കളിച്ചത്. അന്താരാഷ്‌ട്ര ടി20യില്‍ 83 മത്സരങ്ങള്‍ കളിച്ച മലിംഗ 7.42 ഇക്കോണമിയില്‍ 107 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios