താരത്തിന്റെ വലത് തോളിനാണ് പരിക്കേറ്റിരിക്കുന്നത്. ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗിക തീരുമാനമൊന്നും നടത്തിയിട്ടില്ല. എന്നാല്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന് നസീമിന്റെ കാര്യത്തില്‍ അത്ര ഉറപ്പ് പറയാനാവില്ല.

കൊളംബൊ: ഏഷ്യാ കപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ പാകിസ്ഥാന് വന്‍ തിരിച്ചടി. അവരുടെ യുവ പേസര്‍ നസീം ഷായ്ക്ക് ഏകദിന ലോകകപ്പില്‍ തുടക്കത്തിലെ ചില മത്സരങ്ങള്‍ നഷ്ടമായേക്കും. താരത്തിന്റെ വലത് തോളിനാണ് പരിക്കേറ്റിരിക്കുന്നത്. ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗിക തീരുമാനമൊന്നും നടത്തിയിട്ടില്ല. എന്നാല്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന് നസീമിന്റെ കാര്യത്തില്‍ അത്ര ഉറപ്പ് പറയാനാവില്ല. എന്നാല്‍ ഹാരിസ് റൗഫ് ലോകകപ്പിന് മുമ്പ് പൂര്‍ണ കായികക്ഷമത വീണ്ടെടുക്കുമെന്ന് ബാബര്‍ അസം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ബാബര്‍ പറഞ്ഞതിങ്ങനെ... ''ഇത്തരം കാര്യങ്ങള്‍ പിന്നീട് സംസാരിക്കുന്തനാണ് നല്ലത്. പ്ലാന്‍ ബിയെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. ഹാരിസിന്റെ പരിക്ക് അത്ര സാരമുള്ളതല്ല. ലോകകപ്പിന് മുമ്പ് അദ്ദേഹം ഫിറ്റ്‌നെസ് വീണ്ടെടുക്കും. നസീം ഷായും അങ്ങനെയാണെന്ന് കരുതാം. തിരിച്ചുവരാന്‍ എത്ര സമയമെടുക്കുമെന്ന് അറിയില്ല. എന്റെ അഭിപ്രായത്തില്‍ നസീമിന് ലോകകപ്പിലെ ചില മത്സരങ്ങള്‍ നഷ്ടമാവും.'' ബാബര്‍ പറഞ്ഞു. 

ഇന്ത്യക്കെതിരായ മത്സരത്തിനിടെയാണ് നസീമിനും ഹാരിസിനും പരിക്കേല്‍ക്കുന്നത്. ഇരുവര്‍ക്കും തങ്ങളുടെ പത്ത് ഓവര്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. പിന്നാലെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ നിന്ന് ഇരുവരും വിട്ടുനില്‍ക്കുകയും ചെയ്തു. മത്സരം രണ്ട് വികക്റ്റിന് ശ്രീലങ്ക ജയിക്കുകയായിരുന്നു. മത്സരത്തിന് മുമ്പ് മഴ പെയ്തതിനെ തുടര്‍ന്ന് ഓവര്‍ 45 ആക്കി ചുരുക്കിയിരുന്നു. മത്സരത്തിനിടയിലും മഴയെത്തി. ഇതോടെ 42 ഓവറാക്കി ചുരുക്കി.

ടോസ് നേടിയ ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 42 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സാണ് നേടിയത്. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പാകിസ്ഥാന്റെ ഒരു റണ്‍ കുറഞ്ഞു. വിജയലക്ഷ്യം 252 റണ്‍സായി. എന്നാല്‍, അവസാന പന്ത് വരെ ആവേഷം നീണ്ടുനിന്ന ത്രില്ലറില്‍ ആതിഥേയര്‍ വിജയം സ്വന്തമാക്കി.

ഹെല്‍മെറ്റില്ല, കേരളത്തിലെങ്കില്‍ എഐ ക്യാമറ പണി തന്നേനെ! യുവ ക്രിക്കറ്റര്‍ക്ക് ലിഫ്റ്റ് കൊടുത്ത് ധോണി - വീഡിയോ