ഹെല്‍മെറ്റില്ല, കേരളത്തിലെങ്കില്‍ എഐ ക്യാമറ പണി തന്നേനെ! യുവ ക്രിക്കറ്റര്‍ക്ക് ലിഫ്റ്റ് കൊടുത്ത് ധോണി - വീഡിയോ

റാഞ്ചിയിലാണ് ധോണി പരിശീലനം നടത്തുന്നത്. അദ്ദേഹത്തിന്റെ നാട്ടില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

watch video ms dhoni gives lift to young cricketer on his bike in ranchi saa

റാഞ്ചി: ഐപിഎല്ലില്‍ മാത്രമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ഇപ്പോള്‍ കളിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനാണ് ധോണി. അടുത്തിടെ അദ്ദേഹം യുഎസ് ഓപ്പണ്‍ നേരിട്ട് കാണാനെത്തിയിരുന്നു. ഫിറ്റ്‌നെസ് നിലനിര്‍ത്താന്‍ ജിമ്മില്‍ സജീവമാണ് ധോണി പലപ്പോഴും വീഡിയോകളെക്കൊ പുറത്തുവരാറുണ്ട്. അതോടൊപ്പം ക്രിക്കറ്റ് പരിശീലനവും ധോണി നടത്താറുണ്ട്.

റാഞ്ചിയിലാണ് ധോണി പരിശീലനം നടത്തുന്നത്. അദ്ദേഹത്തിന്റെ നാട്ടില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ധോണി പലപ്പോഴും പരിശീലനത്തിനെത്തുന്നത് ബൈക്ക് സ്വയം ഓടിച്ചാണ്. ഇത്തവണയും അതിന് മാറ്റമൊന്നുമുണ്ടായില്ല. എന്നാല്‍ പരിശീലനം കഴിഞ്ഞ് തിരിച്ചുപോവുമ്പോഴുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

തിരിച്ചുപോകുന്നതിനിടെ അദ്ദേഹം പരിശീലനത്തിനെത്തിയ യുവ ക്രിക്കറ്റര്‍ക്ക് ലിഫ്റ്റ് നല്‍കുകയും ചെയ്തു. തന്റെ യമഹ ആര്‍ഡി 350 ബൈക്കിലാണ് ധോണി, യുവ ക്രിക്കറ്റര്‍ക്ക് ലിഫ്റ്റ് കൊടുത്തത്. എന്നാല്‍ പിന്നിലിക്കുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചിട്ടില്ല. ഇതിനെതിരെ കടുത്ത വിമര്‍ശനവും ഉയര്‍ന്നു. പിന്നിലിരുന്ന് കൊണ്ട് ക്രിക്കറ്റര്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ കാണാം...

അടുത്തിടെയാണ് ധോണി യുഎസില്‍ നിന്ന് തിരിച്ചെത്തിയത്. യുഎസ് ഓപ്പണില്‍ കാര്‍ലോസ് അല്‍ക്കറാസ് - അലക്‌സാണ്ടര്‍ സ്വെരേവ് മത്സരമാണ് അദ്ദേഹം നേരില്‍ കണ്ടത്. മാത്രമല്ല, മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ഗോള്‍ഫ് കളിക്കുകയും ചെയ്തു ധോണി.

ധോണിയും ട്രംപും ഒരുമിച്ച് ഗോള്‍ഫ് കളിക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ധോണിയുടെ സുഹൃത്തും ദുബായിലെ വ്യവസായിയുമായ ഹിതേഷ് സങ്വിയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. സങ്വിക്കും മറ്റൊരു സുഹൃത്തിനുമൊപ്പമാണ് ധോണി കഴിഞ്ഞ ദിവസം യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ പോരാട്ടം കാണാനായി സ്റ്റേഡിയത്തിലെത്തിയത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ചാം കിരീടത്തിലേക്ക് നയിച്ച 42കാരനായ ധോണി അടുത്ത ഐപിഎല്ലിലും കളിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

രണ്ട് ടീമിനും തുല്യ സ്‌കോര്‍, 252! പാകിസ്ഥാനെതിരെ ടൈ ആവേണ്ട മത്സരം എങ്ങനെ ശ്രീലങ്ക ജയിച്ചു? നിയമം ഇങ്ങനെ

Latest Videos
Follow Us:
Download App:
  • android
  • ios