വലം കൈയന്‍ ബാറ്റര്‍മാര്‍ക്കെതിരെ വലം കൈയന്‍ ബൗളര്‍മാര്‍ എറൗണ്ട് വിക്കറ്റ് എറിയാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കെപ്പോഴും അതിശയമാണ്. വെസ്റ്റ് ഇന്‍ഡീസ് ബൗളറായ ഡ്വയിന്‍ ബ്രാവോ അത് ചെയ്തിരുന്നു.

മുംബൈ: ഓസ്ട്രേലിയക്കെതിരെ വിജയം ഉറപ്പിച്ചിടത്തു നിന്ന് അഫ്ഗാനിസ്ഥാന്‍ തോല്‍വി വഴങ്ങിയപ്പോള്‍ നിര്‍ണായകമായത് ഡബിള്‍ സെഞ്ചുറിയുമായി തകര്‍ത്തടിച്ച ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെ ഇന്നിംഗ്സായിരുന്നു.കടുത്ത പേശിവലിവിനെ അതിജീവിച്ച് ഓടാന്‍ പോയിട്ട് നടക്കാന്‍ പോലും കഴിയാതിരുന്നിട്ടും തലങ്ങും വിലങ്ങും അടിച്ച മാക്സ്‌വെല്ലിന് മുന്നില്‍ അഫ്ഗാന്‍റെ അട്ടിമറി മോഹങ്ങള്‍ ബൗണ്ടറി കടന്നു. ഇന്നലത്തെ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ബൗളര്‍മാര്‍ക്ക് പറ്റിയ ആന മണ്ടത്തരത്തെക്കുറിച്ച് തുറന്നു പറയുകയാണ് മുന്‍ പാക് നായകന്‍ വസീം അക്രം.

നില്‍ക്കാന്‍ പോലുമാകാതെ ബാറ്റ് ചെയ്തിരുന്ന മാക്സ്‌വെല്ലിനെതിരെ എന്തുകൊണ്ടാണ് അഫ്ഗാന്‍ ബൗളര്‍മാര്‍ ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിയാതിരുന്നത് എന്ന് തനിക്ക് മനസിലാവുന്നില്ലെന്ന് അക്രം പറഞ്ഞു. യുവ ബൗളര്‍മാരോടെല്ലാം ഞാന്‍ പറയുന്ന കാര്യമാണ്. വലം കൈയന്‍ ബാറ്ററാണ് ക്രീസിലെങ്കില്‍ എറൗണ്ട് ദ് വിക്കറ്റില്‍ വന്ന് നിങ്ങള്‍ എന്തുകൊണ്ട് ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിയുന്നില്ല എന്ന്. അത് തന്നെയാണ് ഇന്നലെ അഫ്ഗാനിസ്ഥാന്‍ ബൗളര്‍മാരോടും തനിക്ക് ചോദിക്കാനുള്ളതെന്നും അക്രം ടെലിവിഷന്‍ ചര്‍ച്ചയില്‍ പറഞ്ഞു.

വലം കൈയന്‍ ബാറ്റര്‍മാര്‍ക്കെതിരെ വലം കൈയന്‍ ബൗളര്‍മാര്‍ എറൗണ്ട് വിക്കറ്റ് എറിയാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കെപ്പോഴും അതിശയമാണ്. വെസ്റ്റ് ഇന്‍ഡീസ് ബൗളറായ ഡ്വയിന്‍ ബ്രാവോ അത് ചെയ്തിരുന്നു. എറൗണ്ട് ദി വിക്കറ്റില്‍ ഓഫ് സൈഡ് ഫീല്‍ഡ് സെറ്റ് ചെയ്ത് ഓഫ് സ്റ്റംപിന് പുറത്ത് യോര്‍ക്കര്‍ ലെങ്തില്‍ പന്തെറിഞ്ഞാല്‍ അത് വേറൊരു ആംഗിളാകും. പക്ഷെ ഒരാളും അത് ശ്രമിക്കുന്നത് കാണാറില്ലെന്നും അക്രം പറഞ്ഞു.

ഓസീസ് തകര്‍ന്നു തുടങ്ങിയപ്പോൾ അഫ്ഗാൻ ഡ്രസ്സിംഗ് റൂമിൽ ജഡേജയുടെ ഡാൻസ്, ബംഗ്ലാദേശിന്‍റെ ആഘോഷം പോലെയെന്ന് ആരാധക‌ർ

Scroll to load tweet…

പേശിവലിവ് കാരണം കാലുകള്‍ അനക്കാന്‍ വയ്യാതെ നിന്ന മാക്സ്‌വെല്ലിനെതിരെ മിഡില്‍ സ്റ്റംപ് ലൈനിലായിരുന്നു അഫ്ഗാന്‍ പേസര്‍മാര്‍ കൂടുതല്‍ പന്തുകളും എറിഞ്ഞത്. ഇത് മാക്സ്‌വെല്ലിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക