കറാച്ചി: വെറ്ററന്‍ താരങ്ങളായ ഷൊയ്ബ് മാലിക്, മുഹമ്മദ് ഹഫീസ് എന്നിവരെ പാകിസ്ഥാന്‍ ടി20 ടീമിലേക്ക് തിരിച്ചുവിളിച്ചു. ബംഗ്ലാദേശിനെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരയിലാണ് ഇരുവരും കളിക്കുക. യുവപേസര്‍ ഷഹീന്‍ അഫ്രീദിയേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഹ്‌സാന്‍ അലി, അമാദ് ബട്ട്, ഹാരിസ് റൗഫ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ബംഗ്ലാദേശിനെതിരെ മൂന്ന് ടി20 മത്സരങ്ങളാണ് പാകിസ്ഥാന്‍ കളിക്കുക. 24നാണ് ആദ്യ മത്സരം.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിലെ അദ്ഭുത പ്രകടനമാണ് ഹാരിസ് റൗഫിന് തുണയായത്. അതുവരെ ആരാലും അറിയപ്പെടാത്ത താരമായിരുന്നു റൗഫ്. പാകിസ്ഥാന്‍ സൂപ്പര് ലീഗില്‍ കളിച്ചിരുന്നെങ്കിലും ദേശീയ ടീമില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഓസ്‌ട്രേലിയക്കെതിരെ കളിച്ച ടി20 ടീമില്‍ നിന്ന് ഏഴ് മാറ്റങ്ങളാണ് പാകിസ്ഥാന്‍ വരുത്തിയത്. ആസിഫ് അലി, ഫഖര്‍ സമാന്‍, ഹാരിസ് സൊഹൈല്‍, ഇമാം ഉള്‍ ഹഖ്, മുഹമ്മദ് ആമിര്‍, മുഹമ്മദ് ഇര്‍ഫാന്‍, വഹാബ് റിയാസ് എന്നിവരാണ് പുറത്തായ താരങ്ങള്‍. എന്നാല്‍ മുന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനെ ടീമിലേക്ക് പരിഗണിച്ചില്ല.

പാകിസ്ഥാന്‍ ടീം: ബാബര്‍ അസം (ക്യാപ്റ്റന്‍), അഹ്‌സാന്‍ അലി, അമാദ് ബട്ട്, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്‌നൈന്‍, മുഹമ്മദ് റിസ്‌വാന്‍ (വിക്കറ്റ് കീപ്പര്‍), മൂസ ഖാന്‍, ഷദാബ് ഖാന്‍, ഷഹീന്‍ അഫ്രീദി, ഷൊയ്ബ് മാലിക്, ഉസ്മാന്‍ ഖാദിര്‍.