ആദ്യ പത്ത് ഓവറില്‍ 60 റണ്‍സ് അടിച്ചെടുക്കാന്‍ അഫ്ഗാനിസ്ഥാനായിരുന്നു. പാക് ബൗളര്‍മാരുടെയും ഫീല്‍ഡര്‍മാരുടേയും ദയനീയ പ്രകടനം കോച്ച് മിക്കി ആര്‍തര്‍ക്ക് പോലും സഹിച്ചില്ല. 11-ാം ഓവറില്‍ ഉസാമ മിറിനെതിരെ സദ്രാന്‍ ബൗണ്ടറി നേടിയപ്പോള്‍ ആര്‍തര്‍ നിരാശനായി ആര്‍തര്‍ ഡ്രസിംഗ് റൂമിനകത്തേക്ക് പോവുകയായിരുന്നു.

ചെന്നൈ: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ മോശമല്ലാത്ത റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് അടിച്ചെടുത്തു. 74 റണ്‍സ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ടോപ് സ്‌കോറര്‍. അബ്ദുള്ള ഷെഫീഖ് (58) തിളങ്ങി. ഷദാബ് ഖാന്‍ (40), ഇഫ്തിഖര്‍ അഹമ്മദ് (40) എന്നിവരുടെ സംഭാവന നിര്‍ണായകമായി. നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തിരുന്നു.

എന്നാല്‍ മറുപടി ബാറ്റിംഗില്‍ അഫ്ഗാന് ഗംഭീര തുടക്കം ലഭിച്ചു. ഓപ്പണര്‍മാരായ ഇബ്രാഹിം സദ്രാന്‍ - റഹ്മാനുള്ള ഗുര്‍ബാസ് സഖ്യം പാകിസ്ഥാന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിക്കുകയാണ്. ആദ്യ പത്ത് ഓവറില്‍ 60 റണ്‍സ് അടിച്ചെടുക്കാന്‍ അഫ്ഗാനിസ്ഥാനായിരുന്നു. പാക് ബൗളര്‍മാരുടെയും ഫീല്‍ഡര്‍മാരുടേയും ദയനീയ പ്രകടനം കോച്ച് മിക്കി ആര്‍തര്‍ക്ക് പോലും സഹിച്ചില്ല. 11-ാം ഓവറില്‍ ഉസാമ മിറിനെതിരെ സദ്രാന്‍ ബൗണ്ടറി നേടിയപ്പോള്‍ ആര്‍തര്‍ നിരാശനായി ആര്‍തര്‍ ഡ്രസിംഗ് റൂമിനകത്തേക്ക് പോവുകയായിരുന്നു. പിന്നീട്, പാക് ഫീല്‍ഡര്‍മാരെ പരിഹസിച്ച് നിരവിധി പോസ്റ്റുകളാണ് എക്‌സില്‍ വന്നത്. ചില പോസ്റ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

നേരത്തെ, ഭേദപ്പെട്ട തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ അബ്ദുള്ള ഷെഫീഖ് - ഇമാം ഉള്‍ ഹഖ് (17) സഖ്യം 56 റണ്‍സ് ചേര്‍ത്തു. എന്നാല്‍ ഇമാമിനെ പുറത്താക്കി അസ്മതുള്ള ഒമര്‍സായ് അഫ്ഗാന് ബ്രേക്ക് ത്രൂ നല്‍കി. മൂന്നാം വിക്കറ്റില്‍ ബാബര്‍ അസമിനൊപ്പം 54 റണ്‍സ് കൂടി ചേര്‍ത്ത് ഷെഫീഖും കൂടാരം കയറി. നൂറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുമ്പോള്‍ ഷെഫീഖ് രണ്ട് സിക്‌സും അഞ്ച് ഫോറും നേടിയിരുന്നു. നാലാമനായെത്തിയ മുഹമ്മദ് റിസ്‌വാന്‍ (8) നിരാശപ്പെടുത്തി. സൗദ് ഷക്കീലിനും (25) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. സെഞ്ചുറി നേടുമെന്ന തോന്നിച്ച ബാബറിനെ നൂര്‍ മടക്കി. 92 പന്തുകള്‍ നേരിട്ട ബാബര്‍ ഒരു സിക്‌സും നാല് ഫോറും നേടി. ഇതോടെ പാകിസ്ഥാന്‍ 41.5 ഓവറില്‍ അഞ്ചിന് 206 എന്ന നിലയിലായി. 

എന്നാല്‍ ഷദാബ് - ഇഫ്തിഖര്‍ സഖ്യത്തിന്റെ പോരാട്ടം ഭേദപ്പെട്ട പാകിസ്ഥാനെ സ്‌കോറിലേക്ക്. ഇരുവരും 73 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 27 പന്തുകള്‍ നേരിട്ട ഇഫ്തിഖര്‍ നാല് സിക്‌സും രണ്ട് ഫോറും നേടി. ഷദാബിന്റെ അക്കൗണ്ടില്‍ ഓരോ സിക്‌സും ഫോറുമുണ്ടായിരുന്നു. അവസാന പന്തില്‍ ഷദാബും മടങ്ങി. ഷഹീന്‍ അഫ്രീദി (3) പുറത്താവാതെ നിന്നു. നൂര്‍ അഹമ്മദിന് പുറമെ നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

രോഹന് കുന്നുമ്മലിന് സെഞ്ചുറി! സിക്കിമ്മിനെതിരെ കേരളം പാട്ടുംപാടി ജയിച്ചു; സയ്യിദ് മുഷ്താഖ് അലിയില്‍ അഞ്ചാം ജയം