Asianet News MalayalamAsianet News Malayalam

സ്‌പോണ്‍സര്‍മാരില്ല, പാക് ജഴ്‌സില്‍ അഫ്രീദി ഫൗണ്ടേഷന്റെ ലോഗോ; എല്ലാം ഒരു 'അഡ്ജസ്റ്റ്‌മെന്‍റ്'

സ്‌പോണ്‍സറെ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പാക്ക് ജഴ്‌സിയില്‍ ലോഗോ വരുന്ന വിവരം ഷാഹിദ് അഫ്രീദിയാണ് പുറത്തുവിട്ടത്.
 

pakistan cricket may use afridi foundation logo in jersey
Author
Karachi, First Published Jul 9, 2020, 4:21 PM IST

കറാച്ചി: അടുത്തിടെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലേക്ക് പറന്നത്. മൂന്ന് വീതം ടെസ്റ്റും ടി20യുമാണ് പാകിസ്ഥാന്‍ ഇംഗ്ലണ്ടില്‍ കളിക്കുക. ഇംഗ്ലണ്ടിലെത്തിയ പാക് ടീം ഇപ്പോല്‍ ക്വാറന്റൈനിലാണ്. എന്നാല്‍ ഏറെ ആശ്ചര്യപ്പെടുത്തുന്ന ഒരു കാര്യം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. തന്റെ ഫൗണ്ടേഷന്റെ ലോഗോ പാക് ജഴ്‌സിയില്‍ ഉപയോഗിക്കുമെന്നാണ് അഫ്രീദി ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നത്. 

എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡെന്നും അവര്‍ക്ക് സ്‌പോണ്‍സറെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. സ്‌പോണ്‍സറെ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പാക്ക് ജഴ്‌സിയില്‍ ലോഗോ വരുന്ന വിവരം ഷാഹിദ് അഫ്രീദിയാണ് പുറത്തുവിട്ടത്.

അഫ്രീദിയുടെ ട്വീറ്റ് ഇങ്ങനെ... ''പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ പങ്കാളികളെന്ന നിലയില്‍ ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്റെ ലോഗോ പാക്കിസ്ഥാന്‍ ടീമിന്റെ പ്ലേയിങ് കിറ്റില്‍ ഇടംപിടിക്കും. എക്കാലവും ഞങ്ങള്‍ക്കു നല്‍കുന്ന ഉറച്ച പിന്തുണയ്ക്ക് വസിം ഖാനും എല്ലാ പിസിബി ഭാരവാഹികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ഇംഗ്ലണ്ട് പര്യടനത്തില്‍ പാക്കിസ്ഥാന്‍ ടീമിന് എല്ലാ ഭാവുകങ്ങളും നേരുന്നു.''  അഫ്രീദി കുറിച്ചിട്ടു.

സ്‌പോണ്‍സര്‍മാരുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയത് ഏതാണ്ട് വിജയം കണ്ടെങ്കിലും അവസാന റൗണ്ടില്‍ പാളി പോയി. ഇതോടെയാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം.

Follow Us:
Download App:
  • android
  • ios