Asianet News MalayalamAsianet News Malayalam

ആലമിന് സെഞ്ചുറി; വിന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ നിയന്ത്രണമേറ്റെടുത്ത് പാകിസ്ഥാന്‍

മൂന്നാംദിനം സ്റ്റംപെടക്കുമ്പോള്‍ ആതിഥേയരുടെ മൂന്ന് വിക്കറ്റുകളെടുക്കാന്‍ പാകിസ്ഥാനായിട്ടുണ്ട്. 39 റണ്‍സ് മാതമ്രാണ് സ്‌കോര്‍ ബോര്‍ഡിലുള്ളത്. ഷഹീന്‍ അഫ്രീദി രണ്ട് വിക്കറ്റ് വീഴ്ത്തി.
 

Pakistan in control after Fawad Alam century against West Indies
Author
Jamaica, First Published Aug 23, 2021, 8:56 AM IST

കിംഗ്‌സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീനെതിരായ രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന്‍ മികച്ച നിലയില്‍. ഒന്നാ ഇന്നിംഗ്‌സില്‍ പാകിസ്ഥാന്‍  ഒമ്പതിന്  302 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. മൂന്നാംദിനം സ്റ്റംപെടക്കുമ്പോള്‍ ആതിഥേയരുടെ മൂന്ന് വിക്കറ്റുകളെടുക്കാന്‍ പാകിസ്ഥാനായിട്ടുണ്ട്. 39 റണ്‍സ് മാതമ്രാണ് സ്‌കോര്‍ ബോര്‍ഡിലുള്ളത്. ഷഹീന്‍ അഫ്രീദി രണ്ട് വിക്കറ്റ് വീഴ്ത്തി.

ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (4), കീറണ്‍ പവല്‍ (5), റോസ്റ്റണ്‍ ചേസ് ( 10) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്. ക്രുമ ബോന്നര്‍ ( 18), അല്‍സാരി ജോസഫ് (0) എന്നിവരാണ് ക്രീസില്‍. അഫ്രീദിക്ക് പുറമെ ഫഹീം അഷ്‌റഫ് ഒരു വിക്കറ്റ് വീഴ്ത്തി. നേരത്തെ ഫവാദ് ആലം പുറത്താവതെ നേടിയ  124 റണ്‍സാണ് പാകിസ്ഥാനെ മികച്ച നിലയിലേക്ക് നയിച്ചത്. 

213 പന്തില്‍ 17 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് ആലം ഇത്രയും റണ്‍സെടുത്തത്. ബാബര്‍ അസം (75) മികച്ച പ്രകടനം പുറത്തെടുത്തു. ആബിദ് അലി (1), ഇമ്രാന്‍ ബട്ട് (1), അസര്‍ അലി (0), മുഹമ്മദ് റിസ്‌വാന്‍ (31), ഫഹീം അഷ്‌റഫ് (26), നൂമാന്‍ അലി (0), ഹാസന്‍ അലി (9), ഷഹീന്‍ അഫ്രീദി (19) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുഹമ്മദ് അബ്ബാസ് (0) ഫവാദിനൊപ്പം പുറത്താവാതെ നിന്നു.

രണ്ടാംദിനം മഴയെടുത്തതോടെ പാകിസ്ഥാന്‍ ആദ്യ ഇന്നിംഗ് നേരത്തെ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കെമര്‍ റോച്ച്, ജെയ്ഡന്‍ സീല്‍സ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജേസണ്‍ ഹോള്‍ഡര്‍ക്ക് രണ്ട് വിക്കറ്റുണ്ട്. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റ് വിന്‍ഡീസ് ജയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios