അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ എഴുപത്തിയഞ്ചാം സെഞ്ചുറിയാണ് അഹമ്മദാബാദ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ വിരാട് കോലി കുറിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോലി മൂന്നക്കം തികയ്ക്കുന്നത്.
ഇസ്ലാമാബാദ്: സച്ചിന്റെ പേരിലുള്ള അന്താരാഷ്ട്ര സെഞ്ച്വറികളുടെ റെക്കോര്‍ഡ് വിരാട് കോലി മറികടക്കുമെന്ന് പാക് മുന്‍ താരം ഷോയിബ് അക്തര്‍. 110 സെഞ്ചുറികളെങ്കിലും കോലി നേടുമെന്നാണ് അക്തറിന്റെ പ്രവചനം. അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ എഴുപത്തിയഞ്ചാം സെഞ്ചുറിയാണ് അഹമ്മദാബാദ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ വിരാട് കോലി കുറിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോലി മൂന്നക്കം തികയ്ക്കുന്നത്.
കോലിയുടെ സെഞ്ചുറിക്കായുള്ള ദാഹം ഇവിടം കൊണ്ട് തീരില്ലെന്നാണ് പാക് മുന്‍ താരം ഷോയ്ബ് അക്തര്‍ പറയുന്നത്. അക്തറിന്റെ വാക്കുകള്‍... ''100 സെഞ്ചുറി നേടിയ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് വൈകാതെ കോലി മറികടക്കും. 110 സെഞ്ചുറികളെങ്കിലും കോലി നേടും. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദം കോലിയില്‍ ഉണ്ടായിരുന്നു. സ്ഥാനം ഒഴിഞ്ഞതോടെ താരം പൂര്‍ണ സ്വതന്ത്രനായി. ഇനി ശ്രദ്ധയോടെ കളിക്കാന്‍ കോലിക്ക് സാധിക്കും.'' അക്തര്‍ വ്യക്തമാക്കി.
ടെസ്റ്റില്‍ 51ഉം ഏകദിനത്തില്‍ 49 ഉള്‍പ്പെടയാണ് സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ചുറി പൂര്‍ത്തിയാക്കിയത്. കോലിയ്ക്ക് ടെസ്റ്റില്‍ 28ഉം ഏകദിനത്തില്‍ നാല്‍പത്തിയാറും ട്വന്റി 20യില്‍ ഒരു സെഞ്ച്വറിയുമാണുള്ളത്.
്അതേസമയം, ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ കോലി നിരാശപ്പെടുത്തിയിരുന്നു. നാല് റണ്‍സ് മാത്രമാണ് കോലിക്ക് നേടാന്‍ സാധിച്ചത്. ഒമ്പത് പന്തുകള്‍ നേരിട്ട താരത്തെ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ആദ്യമായിട്ടാണ് കോലി സ്റ്റാര്‍ക്കിന്റെ പന്തില്‍ പുറത്താവുന്നത്. എന്നാല്‍ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ കെ എല്‍ രാഹുല്‍ (75), രവീന്ദ്ര ജഡേജ (45) എന്നിവരുടെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ ജയിക്കുകയായിരുന്നു. ഇരുവരും പുറത്താവാതെ നിന്നു.
ഉജ്ജ്വലം രാഹുല്‍! വലിയ കുറ്റപ്പെടുത്തലുകള്‍ക്ക് പിന്നാലെ താരത്തെ പുകഴ്ത്തി വെങ്കടേഷ് പ്രസാദ്
