Asianet News MalayalamAsianet News Malayalam

ഷദാബ് ഖാന് മൂന്ന് വിക്കറ്റ്; നെതര്‍ലന്‍ഡ്‌സിനെതിരെ പാകിസ്ഥാന് 92 റണ്‍സ് വിജയലക്ഷ്യം

ഒരുഘട്ടത്തില്‍ മൂന്നിന് 26 എന്ന നിലയിലായിരുന്നു നെതര്‍ലന്‍ഡ്‌സ്. സ്റ്റീഫന്‍ മെയ്ബര്‍ഗ് (6), മാക്‌സ് ഒഡൗഡ് (8), ടോം കൂപ്പര്‍ (1) എന്നിവരാണ് പുറത്തായത്. ബാസ് ഡി ലീഡെ (6) റിട്ടയേര്‍ഡ് ഹര്‍ട്ടായി പോയതും നെതര്‍ലന്‍ഡ്‌സിന് തിരിച്ചടിയായി.

Pakistan need 92 runs to win against Netherlands in T20 WC super 12
Author
First Published Oct 30, 2022, 2:19 PM IST

പെര്‍ത്ത്: ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന് 92 റണ്‍സ് വിജയലക്ഷ്യം. പെര്‍ത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ നെതര്‍ലന്‍ഡ്‌സിന് പാക് പേസ് നിരയ്‌ക്കെതിരെ ഒരുപാട് റണ്‍സൊന്നും നേടാനായില്ല. ഒമ്പത് വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. പേസര്‍മാരുണ്ടാക്കിയ സമ്മര്‍ദ്ദം മുതലെടുത്ത സ്പിന്നര്‍ ഷദാബ് ഖാന്‍ മൂന്ന് വിക്കറ്റെടുത്തു. 27 റണ്‍സെടുത്ത കോളില്‍ ആക്കര്‍മാനാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. സ്‌കോട്ട് എഡ്വേര്‍ഡ്‌സാണ് (15) രണ്ടക്കം കണ്ട മറ്റൊരു താരം.

ഒരുഘട്ടത്തില്‍ മൂന്നിന് 26 എന്ന നിലയിലായിരുന്നു നെതര്‍ലന്‍ഡ്‌സ്. സ്റ്റീഫന്‍ മെയ്ബര്‍ഗ് (6), മാക്‌സ് ഒഡൗഡ് (8), ടോം കൂപ്പര്‍ (1) എന്നിവരാണ് പുറത്തായത്. ബാസ് ഡി ലീഡെ (6) റിട്ടയേര്‍ഡ് ഹര്‍ട്ടായി പോയതും നെതര്‍ലന്‍ഡ്‌സിന് തിരിച്ചടിയായി. പിന്നീട് ആക്കര്‍മാന്‍- എഡ്വേര്‍ഡ്‌സ് കൂട്ടിചേര്‍ത്ത 35 റണ്‍സാണ് കൂട്ടതകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ ആക്കര്‍മാനെ പുറത്താക്കി ഷദാബ് ഖാന്‍ പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. തൊട്ടടുത്ത ഓവറില്‍ എഡ്വേര്‍ഡ്‌സും മടങ്ങി.

മെസിയുടെ ബുള്ളറ്റ് ഗോള്‍! പിന്നെ ഒരു അസിസ്റ്റ്; കളം നിറഞ്ഞ് നെയ്മര്‍, പിഎസ്ജിക്ക് ജയം- വീഡിയോ കാണാം

വാന്‍ ഡര്‍ മെര്‍വെ (5), ടിം പ്രിങ്കള്‍ (5), ഫ്രെഡ് ക്ലാസന്‍ (0) എന്നിങ്ങനെയാണ് പിന്നീടെത്തിയ താരങ്ങളുടെ സ്‌കോറുകള്‍. ഷദാബിന് പുറമെ മുഹമ്മദ് വസിം രണ്ട് വിക്കറ്റ് വീഴ്ത്തി. ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. നേരത്തെ, ഒരു മാറ്റവുമായിട്ടാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. ഹൈദര്‍ അലിക്ക് പകരം ഫഖര്‍ സമാന്‍ ടീമിലെത്തി. നെതര്‍ലന്‍ഡ്‌സ് മൂന്ന് മാറ്റങ്ങള്‍ വരുത്തി. സ്റ്റീഫന്‍, ബ്രന്‍ഡന്‍ ഗ്ലോവര്‍, വാന്‍ ഡെര്‍ മെര്‍വെ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി.

ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട പാകിസ്ഥാന്‍ ഇതുവരെ പോയിന്റ് പട്ടികയില്‍ ഇടം നേടാന്‍ കഴിഞ്ഞിട്ടില്ല. ഇനിനുള്ള മൂന്ന് മത്സരങ്ങള്‍ ജയിച്ചാല്‍ പോലും മറ്റുടീമുകളുടെ ഫലം അറിഞ്ഞ ശേഷമെ പാകിസ്ഥാന് സെമിയിലേക്ക് കടക്കനാവൂ. ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍, ഇന്ത്യയോട് തോറ്റിരുന്നു. രണ്ടാം മത്സരത്തില്‍ സിംബാബ്‌വെ, പാകിസ്താനെ അട്ടിമറിച്ചിരുന്നു. 

പാകിസ്ഥാന്‍: മുഹമ്മദ് റിസ്‌വാന്‍, ബാബര്‍ അസം, ഷാന്‍ മസൂദ്, ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് വസിം, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ. 

നെതര്‍ലന്‍ഡ്‌സ്: സ്റ്റീഫന്‍ മെയ്ബര്‍ഗ്, മാക്‌സ് ഒഡോഡ്, ബാസ് ഡീ ലീഡെ, കോളില്‍ അക്കെര്‍മാന്‍, ടോം കൂപ്പര്‍, സ്‌കോട്ട് എഡ്വേര്‍ഡ്‌സ്, വാന്‍ ഡര്‍ മെര്‍വെ, ടിം പ്രിങ്കിള്‍, ഫ്രെഡ് ക്ലാസന്‍, ബ്രന്‍ഡന്‍ ഗ്ലോവര്‍, പോള്‍ വാന്‍ മീകെരന്‍.
 

Latest Videos
Follow Us:
Download App:
  • android
  • ios