ഇമാം ഉള്‍ ഹഖ് (1), അസര്‍ അലി (6) എന്നിവരാണ് ക്രീസില്‍. നഥാന്‍ ലിയോണ്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വ്യക്തിഗത സ്‌കോര്‍ 11ല്‍ നില്‍ക്കെ അസം നല്‍കിയ അനായാസ ക്യാച്ച് സ്റ്റീവന്‍ സ്മിത്ത് സ്ലിപ്പില്‍ വിട്ടുകളഞ്ഞിരുന്നു.
കറാച്ചി: പാകിസ്ഥാന്‍- ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 506 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാന്‍ നാലാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടിന് 192 എന്ന നിലയിലാണ്. ഒരുദിനം ശേഷിക്കെ വിജയലക്ഷ്യം മറികടക്കാന്‍ അവര്‍ക്കിനി 314 റണ്‍സ് കൂടി മതി. ക്യാപ്റ്റന്‍ ബാബര്‍ അസം (102), അബ്ദുള്ള ഷെഫീഖ് (71) എന്നിവരാണ് ക്രീസില്‍. ഇമാം ഉള്‍ ഹഖ് (1), അസര്‍ അലി (6) എന്നിവരാണ് ക്രീസില്‍. നഥാന്‍ ലിയോണ്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വ്യക്തിഗത സ്‌കോര്‍ 11ല്‍ നില്‍ക്കെ അസം നല്‍കിയ അനായാസ ക്യാച്ച് സ്റ്റീവന്‍ സ്മിത്ത് സ്ലിപ്പില്‍ വിട്ടുകളഞ്ഞിരുന്നു.
രണ്ടാം ഇന്നിംഗ്‌സില്‍ മോശം തുടക്കമാണ് പാകിസ്ഥാന് ലഭിച്ചിരുന്നത്. സ്‌കോര്‍ബോര്‍ഡില്‍ 21 റണ്‍സ് മാത്രമുള്ളപ്പോള്‍ ഇമാം, അസര്‍ അലി എന്നിവരെ പാകിസ്ഥാന് നഷ്ടമായി. ഇമാമിനെ ലിയോണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. അസറിനെ ഗ്രീനും വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് ഒത്തുചേര്‍ന്ന ഷെഫീഖ്- അസം സഖ്യം ഇതുവരെ 171 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അതേസമയം അസമിനെ വിട്ടുകളഞ്ഞതിന് ഓസീസ് കനത്തവില നല്‍കേണ്ടി വന്നു. കമ്മിന്‍സിന്റെ പന്തിലായിരുന്നു അനായാസ അവസരം ലഭിച്ചത്. എന്നാല്‍ സ്ലിപ്പില്‍ സ്മിത്തിന് കയ്യിലൊതുക്കാനായില്ല. മൊത്തം മൂന്ന് ക്യാച്ചുകളാണ് സ്മിത്ത് പാഴാക്കിയത്. വീഡീയോ കാണാം...
ഇതിനിടെ അസം തന്റെ ആറാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കി. 12 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു അസമിന്റെ ഇന്നിംഗ്‌സ്. ഷെഫീഖ് ഇതുവരെ ഒരു സിക്‌സും നാല് ഫോറും കണ്ടെത്തി. നേരത്തെ 407 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ഓസീസ് ആതിഥേയരെ ഫോളോഓണ്‍ ചെയ്യിക്കാതെ വീണ്ടും ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ പെട്ടന്ന് തന്നെ അവര്‍ ഇന്നിംഗ്‌സ് ഡിക്ലയല്‍ ചെയ്തു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സുള്ളപ്പോഴാണ് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുന്നത്.
ഡേവിഡ് വാര്‍ണര്‍ (7), മര്‍നസ് ലബുഷെയ്ന്‍ (44) എന്നിവരാണ് പുറത്തായത്. ഉസ്മാന്‍ ഖവാജ (44) പുറത്താവാതെ നിന്നു. ഷഹീന്‍ അഫ്രീദി, ഹാസന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 556നെതിരെ പാകിസ്ഥാന്‍ 148ന് പുറത്തായിരുന്നു. മൂന്ന് വിക്കറ്റ് നേടി മിച്ചല്‍ സ്റ്റാര്‍ക്കും രണ്ട് വിക്കറ്റ് നേടിയ മിച്ചല്‍ സ്വെപ്‌സണുമാണ് പാകിസ്ഥാനെ തകര്‍ത്തത്. 36 റണ്‍സ് നേടിയ അസം തന്നെയായിരുന്നു ടോപ് സ്‌കോറര്‍.
നേരത്തെ ഖവാജയുടെ 160 റണ്‍സാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. അലക്‌സ് ക്യാരി (93), സ്മിത്ത് (72), പാറ്റ് കമ്മിന്‍സ് (34), നഥാന്‍ ലിയോണ്‍ (38) എന്നിവരും തിളങ്ങി.
