പാകിസ്ഥാന് കറാച്ചിയില്‍ ലോകകപ്പ് ക്യാംപ് നടത്തേണ്ടി വരും. കറാച്ചിയില്‍ നിന്ന് ടീം ഹൈദരാബാദിലേക്ക് തിരിക്കും. 2012-13 ന് ശേഷം ആദ്യമായാണ് പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത്.

കറാച്ചി: ലോകകപ്പിനായി ഇന്ത്യയിലെത്തും മുമ്പ് ദുബായില്‍ പോയി ക്യാംപ് ചെയ്യാമെന്ന് പാകിസ്ഥാന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. വിസ കിട്ടാത്തതാണ് പാകിസ്ഥാന്റെ പ്രശ്‌നം. ബാബര്‍ അസമും ടീമും ലോകകപ്പിന് മുമ്പ് ദുബായിലേക്ക് പോകാനായിരുന്നു പദ്ധതി ഇട്ടിരുന്നത്. പിന്നീട് സെപ്തംബര്‍ 29ന് ന്യൂസിലന്‍ഡിനെതിരായ ആദ്യ സന്നാഹ മത്സരത്തിന് മുമ്പ് ഹൈദരാബാദില്‍ എത്താനായിരുന്നു പ്ലാന്‍. എന്നാല്‍ ഒന്നും ആഗ്രഹപ്രകാരം നടന്നില്ല. ഇന്ത്യയ്ക്കൊപ്പം ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 9 ടീമുകളില്‍ പാകിസ്ഥാന് മാത്രമാണ് വിസ ലഭിക്കാതിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇതോടെ പാകിസ്ഥാന് കറാച്ചിയില്‍ ലോകകപ്പ് ക്യാംപ് നടത്തേണ്ടി വരും. കറാച്ചിയില്‍ നിന്ന് ടീം ഹൈദരാബാദിലേക്ക് തിരിക്കും. 2016 ന് ശേഷം ആദ്യമായാണ് പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത്. അന്ന് പാകിസ്ഥാന്‍ ടി20 ലോകകപ്പിനായി വന്നതിന് ശേഷം ഇന്ത്യയില്‍ വന്നിട്ടില്ല. ഒക്ടോബര്‍ 6ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം.

ലോകകപ്പിന് മുമ്പ് പാകിസ്ഥാന് തിരിച്ചടിയേറ്റിരുന്നു. സ്റ്റാര്‍ പേസര്‍ നസീം ഷാ ഇല്ലാതെയാണ് പാകിസ്ഥാന്‍ ഇന്ത്യയിലെത്തുക. ഏഷ്യാ കപ്പിനിടെ തോളിനേറ്റ പരിക്കിനെ തുടര്‍ന്നാണ് നസീമിന് ലോകകപ്പ് നഷ്ടമാകുന്നത്. നസീമിന് പകരം ഹസന്‍ അലിയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഷഹീന്‍ ഷാ അഫ്രീദിയുടെ നേതൃത്വത്തിലാണ് പാക്കിസ്ഥാന്റെ പേസ് ആക്രമണം. ഹാരിസ് റൗഫ്, മുഹമ്മദ് വസീം, ഹസന്‍ അലി എന്നിവരും അദ്ദേഹത്തെ പിന്തുണയ്ക്കും.

ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീം: ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, അബ്ദുല്ല ഷഫീഖ്, മുഹമ്മദ് റിസ്വാന്‍, സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, സല്‍മാന്‍ അലി അഗ, മുഹമ്മദ് നവാസ്, ഉസാമ മിര്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, മുഹമ്മദ് വസീം.

മറ്റൊരു ഇന്ത്യന്‍ കോച്ചിനും എത്തിപ്പിടിക്കാനാവാത്ത നേട്ടം! രാഹുല്‍ ദ്രാവിഡിനെ പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയ