ഏകദിന ലോകകപ്പിന് തൊട്ടുമുമ്പ് പരിക്കേറ്റ പേസര്‍മാര്‍ക്ക് മുന്‍ കരുതലെന്ന നിലയിലാണ് ശേഷിക്കുന്ന മത്സരങ്ങളില്‍ വിശ്രമം അനുവദിക്കുന്നത്.

കൊളംബോ: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലെ കനത്ത തോല്‍വിക്ക് പിന്നാലെ പാക്കിസ്ഥാന് ഇരുട്ടടിയായി പേസര്‍മാരുടെ പരിക്ക്. ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന്‍റെ റിസര്‍വ് ദിനം പേശിവേദനയെത്തുടര്‍ന്ന് പന്തെറിയാതിരുന്ന ഹാരിസ് റൗഫും തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് ഓവര്‍ പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ട യുവ പേസര്‍ നസീം ഷായ്ക്കും ഏഷ്യാ കപ്പിലെ തുടര്‍ന്നുള്ള മത്സരങ്ങള്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. റൗഫിനും നസീം ഷാക്കും ബാക്ക് അപ്പായി ഷാനവാസ് ദഹാനിയെയും സമന്‍ ഖാനെയും പാക്കിസ്ഥാന്‍ ഏഷ്യാ കപ്പ് ടീമിലുള്‍പ്പെടുത്തി.

ഏകദിന ലോകകപ്പിന് തൊട്ടുമുമ്പ് പരിക്കേറ്റ പേസര്‍മാര്‍ക്ക് മുന്‍ കരുതലെന്ന നിലയിലാണ് ശേഷിക്കുന്ന മത്സരങ്ങളില്‍ വിശ്രമം അനുവദിക്കുന്നത്. ഇതോടെ വ്യാവാഴ്ച നടക്കുന്ന ശ്രീലങ്കക്കെതിരായ നിര്‍ണായക സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇരുവരും പാക് ടീമില്‍ ഉണ്ടാവില്ലെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ഇന്നിംഗ്സിന്‍റെ 49-ാം ഓവറിലാണ് നസീം ഷാ തോളിന് പരിക്കേറ്റ് ഓവര്‍ പൂര്‍ത്തിയാക്കാനാകാതെ മടങ്ങിയത്. ശ്രീലങ്കക്കെതിരായ മത്സരം ജയിച്ച പാക്കിസ്ഥാന്‍ ഫൈനലിലെത്തിയാലും ഇവരുവരും കളിക്കാനുള്ള സാധ്യത വിരളമാണെന്നാണ് സൂചന.

അവനല്ലാതെ മറ്റാരെയും ചിന്തിക്കാൻ പോലുമാവില്ല;കോലിയെ മാന്‍ ഓഫ് ദ് മാച്ച് ആക്കിയതിനെതിരെ തുറന്നടിച്ച് ഗംഭീർ

ഏഷ്യാ കപ്പില്‍ ടൂര്‍ണമെന്‍റിന്‍റെ താരമാകുകയാണ് ലക്ഷ്യമെന്ന് നേരത്തെ ഹാരിസ് റൗഫ് പ്രഖ്യാപിച്ചിരുന്നു.നാലു മത്സരങ്ങളില്‍ ഒമ്പത് വിക്കറ്റുമായി റൗഫ് മികച്ച ഫോമിലായിരുന്നു. ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന്‍റെ ആദ്യ ദിനം അഞ്ചോവര്‍ എറിഞ്ഞ റൗഫ് 27 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. പാക് പേസര്‍മാരില്‍ വേഗം കൊണ്ടും സ്വിംഗ് കൊണ്ടും ബാറ്റര്‍മാരെ വെള്ളം കുടിപ്പിച്ച നസീം ഷായാകട്ടെ ഏഴ് കളികളില്‍ ഏഴ് വിക്കറ്റാണ് വീഴ്ത്തിയത്.ഇന്നലെ ഇന്ത്യക്കെതിരായ മത്സരത്തില്‍ ഇരുവരും ബാറ്റിംഗിനും ഇറങ്ങിയിരുന്നില്ല.

Scroll to load tweet…

ഇന്നലെ ഇന്ത്യക്കെതിരായ മത്സരത്തില്‍ ബാറ്റിംഗിനിടെ രവീന്ദ്ര ജഡേജക്കെതിരെ സ്വീപ്പ് ഷോട്ട് കളിക്കാന്‍ ശ്രമിക്കുമ്പോള്‍ പന്ത് കൊണ്ട് കണ്ണിന് തൊട്ട് താഴെ പരിക്കേറ്റ ഓള്‍ റൗണ്ടര്‍ ആഗ സല്‍മാന്‍ അടുത്ത മത്സരരത്തില്‍ കളിക്കുമോ എന്ന കാര്യം വ്യക്തമല്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക