ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിനുമേല്‍ പാക്കിസ്ഥാനാണ് മുന്‍തൂക്കമെന്ന് തുറന്നു പറയുകയാണ് മുന്‍ പാക് താരം ഡാനിഷ് കനേരിയ. ഇന്ത്യന്‍ ടീമിന് സ്ഥിരതയില്ലെന്നും എന്നാല്‍ പാക്കിസ്ഥാന്‍ ടീം സെറ്റായ ടീമാണെന്നും യുട്യൂബ് വീഡിയോയില്‍ കനേരിയ പറഞ്ഞു.

കറാച്ചി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര കൈവിട്ടതിന് പിന്നാലെ ഇന്ത്യന്‍ ടീം സെലക്ഷനെതിരെയും ബാറ്റിംഗ് ഓര്‍ഡറില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തീരുമാനങ്ങളും ശൂഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും സഞ്ജു സാംസണും ഉള്‍പ്പെട്ട യുവനിരയുടെ ബാറ്റിംഗും വിമര്‍ശനത്തിന് കാരണമായി.

ഇതിനിടെ വരാനരിക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിനുമേല്‍ പാക്കിസ്ഥാനാണ് മുന്‍തൂക്കമെന്ന് തുറന്നു പറയുകയാണ് മുന്‍ പാക് താരം ഡാനിഷ് കനേരിയ. ഇന്ത്യന്‍ ടീമിന് സ്ഥിരതയില്ലെന്നും എന്നാല്‍ പാക്കിസ്ഥാന്‍ ടീം സെറ്റായ ടീമാണെന്നും യുട്യൂബ് വീഡിയോയില്‍ കനേരിയ പറഞ്ഞു.

ഇന്ത്യന്‍ ടീമിന് സ്ഥിരതയില്ല. ഏഷ്യാ കപ്പില്‍ ഏതൊക്കെ പേസര്‍മാരായിരിക്കും കളിക്കുക എന്നത് അവര്‍ക്കറിയില്ല. അതുപോലെ സ്പിന്നര്‍മാരില്‍ യുസ്‌വേന്ദ്ര ചാഹലും സ്ഥിരതയുള്ള പ്രകടനമല്ല പുറത്തെടുക്കുന്നത്. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പില്‍ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും അക്സര്‍ പട്ടേലുമാകും ഇന്ത്യയുടെ സ്പിന്നര്‍മാര്‍ എന്നാണ് ഞാന്‍ കരുതുന്നത്. നാലാം സ്പിന്നറെ തെരഞ്ഞെടുക്കുകയാണെങ്കില്‍ അത് രവി ബിഷ്ണോയി ആയിരിക്കും.

ഏകദിന ലോകകപ്പ് ടിക്കറ്റുകള്‍ക്കുള്ള രജിസ്ട്രേഷന്‍ തുടങ്ങി ഐസിസി; ഇന്ത്യ-പാക് മത്സരം കാണാന്‍ ആദ്യം ചെയ്യേണ്ടത്

പരിക്കുമൂലം ദീര്‍ഘനാളായി പുറത്തിരിക്കുന്ന കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ചെങ്കിലും പരിശീലന മത്സരത്തില്‍ കളിച്ചതുകൊണ്ടു മാത്രം ഇരുവരെയും നേരിട്ട് ടീമിലെടുക്കാനാവില്ല. മത്സര ക്രിക്കറ്റ് കളിച്ച് ഫോം തെളിയിക്കാതെ അവരെ ടീമിലെടുക്കരുതെന്നും കനേരിയ പറഞ്ഞു.

ഈ മാസം 30ന് തുടങ്ങുന്ന ഏഷ്യാ കപ്പില്‍ സെപ്റ്റംബര്‍ രണ്ടിനാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. കഴിഞ്ഞവര്‍ഷം ടി20 ലോകകപ്പിനുശേഷം ഇതാദ്യമായാണ് ഇരു ടീമും നേര്‍ക്കുനേര്‍ വരുന്നത്. ഗ്രൂപ്പ് ഘട്ടം കടന്നാല്‍ സൂപ്പര്‍ ഫോര്‍ റൗണ്ടിലും ഫൈനലിലും ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകളുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക