Asianet News MalayalamAsianet News Malayalam

റാവല്‍പിണ്ടി ടെസ്റ്റില്‍ ഒരുദിനം ബാക്കി; ഇംഗ്ലണ്ടിന് വേണ്ടത് എട്ട് വിക്കറ്റ്, പാകിസ്ഥാന്‍ പൊരുതുന്നു

സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സുള്ളപ്പോള്‍, അഞ്ചാം ഓവറില്‍ പാകിസ്ഥാന് ഷെഫീഖിന്റെ വിക്കറ്റ് നഷ്ടമായി. ഒല്ലി റോബിന്‍സണിന്റെ പന്തില്‍ ഹാരി ബ്രൂക്കിന് ക്യാച്ച്. ആറാം ഓവറില്‍ ബാബറും മടങ്ങി.

Pakistan vs England first test fourth day report
Author
First Published Dec 4, 2022, 6:29 PM IST

റാവല്‍പിണ്ടി: പാകിസ്ഥാന്‍- ഇംഗ്ലണ്ട് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇനി ഒരു ദിനവും എട്ട് വിക്കറ്റും കയ്യിലിരിക്കെ പാകിസ്ഥാന് 263 റണ്‍സ് കൂടി മതി പാകിസ്ഥാന്‍ ജയിക്കാന്‍. ഇമാം ഉല്‍ ഹഖ് (43), സൗദ് ഷക്കീല്‍ (24) എന്നിവരാണ് ക്രീസില്‍. അബ്ദുള്ള ഷെഫീഖ് (6), ബാബര്‍ അസം (4) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. അസര്‍ അലി റിട്ടയേര്‍ഡ് ഹര്‍ട്ടായി. 

സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സുള്ളപ്പോള്‍, അഞ്ചാം ഓവറില്‍ പാകിസ്ഥാന് ഷെഫീഖിന്റെ വിക്കറ്റ് നഷ്ടമായി. ഒല്ലി റോബിന്‍സണിന്റെ പന്തില്‍ ഹാരി ബ്രൂക്കിന് ക്യാച്ച്. ആറാം ഓവറില്‍ ബാബറും മടങ്ങി. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഒല്ലി പോപ്പിനായിരുന്നു ക്യാച്ച്. പിന്നീട് ഷക്കീല്‍- ഇമാം സഖ്യം മറ്റൊരു വിക്കറ്റ് നേടുന്നതില്‍ നിന്ന് ഇംഗ്ലണ്ടിനെ തടഞ്ഞു.

നേരത്തെ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സ് ഏഴിന് 264 എന്ന നിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. ജോ റൂട്ട് (73), ഹാരി ബ്രൂക്ക് (87) എന്നിവരാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. സാക് ക്രൗളി 50 റണ്‍സെടുത്ത് പുറത്തായി. ബന്‍ ഡക്കറ്റ് (0), ഒല്ലി പോപ് (15), ബെന്‍ സ്റ്റോക്‌സ്് (0), വില്‍ ജാക്ക്‌സ് (24) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ലിയാം ലിവിംഗ്സ്റ്റണ്‍ (7) പുറത്താവാതെ നിന്നു. നസീം ഷാ, മുഹമ്മദ് അലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഒന്നാം ഇന്നിംഗിസില്‍ 78 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിന് ഉണ്ടായിരുന്നത്. രണ്ട് ഇന്നിംഗ്‌സിലുമായി 342 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ട് നേടിയത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 657നെതിരെ പാകിസ്ഥാന്‍ 579ന് പുറത്താവുകയായിരുന്നു. ഷെഫീഖ് (114), ഇമാം (121), ബാബര്‍ അസം (136) എന്നിവരാണ് പാകിസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. വില്‍ ജാക്ക്‌സ് ആറ് വിക്കറ്റ് വീഴ്ത്തി. ജാക്ക് ലീച്ചിന് രണ്ട് വിക്കറ്റുണ്ട്. 

നേരത്തെ, സാക് ക്രൗളി (122), ഡക്കറ്റ് (107), ഒല്ലി പോപ് (108), ഹാരി ബ്രൂക്ക് (153) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. സഹിദ് മഹമൂദ് നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു.

ഷാക്കിബ് പറത്തിയടിക്കാന്‍ നോക്കി; ഒറ്റകൈയില്‍ പറന്ന് പിടിച്ച് കോലി- വീഡിയോ

Follow Us:
Download App:
  • android
  • ios