Asianet News MalayalamAsianet News Malayalam

ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു; പാക്കിസ്ഥാനും കൂട്ടത്തകര്‍ച്ച

ഓപ്പണര്‍മാരായ ഇമ്രാന്‍ ബട്ട്(9), ആബിദ് അലി(4), ക്യാപ്റ്റന്‍ ബാബര്‍ അസം(7), നൈറ്റ് വാച്ച്മാന്‍ ഷഹീന്‍ അഫ്രീദി(0) എന്നിവരെയാണ് പാക്കിസ്ഥാന് നഷ്ടമായത്.

Pakistan vs South Africa, 1st Test Day one match report
Author
Karachi, First Published Jan 26, 2021, 9:40 PM IST

കറാച്ചി: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 220 റണ്‍സിന് പുറത്താക്കിയെങ്കിലും മറുപടി ബാറ്റിംഗ് തുടങ്ങിയ പാക്കിസ്ഥാന് 33 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായി. ആറ് വിക്കറ്റ് ശേഷിക്കെ പാക്കിസ്ഥാന്‍ ഇപ്പോഴും 187 റണ്‍സിന് പുറകിലാണ്.

ഓപ്പണര്‍മാരായ ഇമ്രാന്‍ ബട്ട്(9), ആബിദ് അലി(4), ക്യാപ്റ്റന്‍ ബാബര്‍ അസം(7), നൈറ്റ് വാച്ച്മാന്‍ ഷഹീന്‍ അഫ്രീദി(0) എന്നിവരെയാണ് പാക്കിസ്ഥാന് നഷ്ടമായത്. അഞ്ച് റണ്‍സ് വീതമെടുത്ത അസ്ഹര്‍ അലിയും ഫവദ് ആലവുമാണ് ക്രീസില്‍. ദക്ഷിണാഫ്രിക്കക്കായി കാഗിസോ റബാദ രണ്ട് വിക്കറ്റും ആന്‍റിച്ച് നോര്‍ട്യ, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കക്കായി 58 റണ്‍സെടുത്ത ഡീന്‍ എല്‍ഗാര്‍ മാത്രമാണ് ബാറ്റിംഗില്‍ തിളങ്ങിയത്. ജോര്‍ജ് ലിന്‍ഡെ(35), ഡൂപ്ലെസി(23), റബാദ(21) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. പാക്കിസ്ഥാന് വേണ്ടി യാസിര്‍ ഷാ മൂന്നും നൗവ്‌മാന്‍ അലി. ഷഹീന്‍ അഫ്രീദി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Follow Us:
Download App:
  • android
  • ios