ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്ത്യ ജയിച്ചിരുന്നു. ശ്രീലങ്ക, യുഎഇ, മലേഷ്യ എന്നിവരെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. പാകിസ്ഥാന്‍ മൂന്നില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ചു. തായ്‌ലന്‍ഡിനോടാണ് പാകിസ്ഥാന്‍ തോല്‍പ്പിച്ചത്. 

ധാക്ക: വനിതാ ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം പന്തെടുക്കും. ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ മുനീബ അലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്ത്യ ജയിച്ചിരുന്നു. ശ്രീലങ്ക, യുഎഇ, മലേഷ്യ എന്നിവരെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. പാകിസ്ഥാന്‍ മൂന്നില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ചു. തായ്‌ലന്‍ഡിനോടാണ് പാകിസ്ഥാന്‍ തോല്‍പ്പിച്ചത്. 

ഇന്ത്യന്‍ ടീം: സ്മൃതി മന്ഥാന, സബിനേനി മേഘന, ജമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍, ദയാലന്‍ ഹേമലത, റിച്ചാ ഘോഷ്, ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍, രാധാ യാദവ്, രേണുക സിംഗ്, രാജേശ്വരി ഗെയ്കവാദ്. 

സഞ്ജു യുവിയെ പോലെ ആറ് സിക്‌സറുകളടിക്കാന്‍ കഴിവുള്ളവന്‍, അവസാന ഓവറില്‍ ഞാന്‍ ഭയന്നു: ഡെയ്‌ല്‍ സ്റ്റെയ്‌ന്‍

പാകിസ്ഥാന്‍: മുനീബ അലി, സിദ്രാ അമീന്‍, ബിസ്മ മറൂഫ്, നിദാ ദര്‍, അയേഷ നസീം, ആലിയ റിയാസ്, ഒമൈമ സൊഹൈല്‍, ഐമന്‍ അന്‍വര്‍, സാദിയ ഇഖ്ബാല്‍, തുബ ഹസന്‍, നഷ്ര സന്ധു.

അവസാന മത്സരത്തില്‍ യുഎഇ വനിതകളെ 104 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. ജമീമ റോഡ്രിഗസ് (45 പന്തില്‍ പുറത്താവാതെ 75), ദീപ്തി ശര്‍മ (49 പന്തില്‍ 64) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ യുഎഇക്ക് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെടുക്കാനാണ് സാധിച്ചത്. രാജേശ്വരി ഗെയ്കവാദ് രണ്ട് വിക്കറ്റ് വീഴ്ത്തി. ദയാലന്‍ ഹേമലത ഒരു വിക്കറ്റ് വീഴ്ത്തി.

യുഎഇക്കെതിരെ ദീപ്തി- ജമീമ സഖ്യമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 121 റണ്‍സ് കൂട്ടിചേര്‍ത്തു. 18-ാം ഓവറിലാണ് ദീപ്തി മടങ്ങുന്നത്. രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ദീപ്തിയുടെ ഇന്നിംഗ്‌സ്. തുടര്‍ന്ന് ക്രീസിലെത്തിയ പൂജ വസ്ത്രകര്‍ (13) പെട്ടന്ന് മടങ്ങി. കിരണ്‍ നാവ്ഗിര്‍ (10) ജമീമയ്‌ക്കൊപ്പം പുറത്താവാതെ നിന്നു. 11 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ജമീമയുടെ ഇന്നിംഗ്‌സ്. യുഎഇ മറുപടി ബാറ്റിംഗ് ആരംഭിച്ചപ്പോള്‍ ഇന്ത്യ അതേ രീതിയില്‍ തിരിച്ചടിക്കുകയായിരുന്നു.