ഏഷ്യാ കപ്പ്: നേപ്പാളിനെതിരെ പാകിസ്ഥാന് ടോസ്; നേപ്പാളിന് ആദ്യ ഏഷ്യാ കപ്പില്‍ ആദ്യ മത്സരം
ശനിയാഴ്ച പാകിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. ഏഷ്യാ കപ്പില്‍ കിരീടം നിലനിര്‍ത്താനാണ് ഇന്ത്യ ഇറങ്ങുന്നത്.

മുള്‍ട്ടാന്‍: ഏഷ്യാ കപ്പ് ഉദ്ഘാടന മത്സരത്തില്‍ നേപ്പാളിനെതിരെ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വിജയത്തോടെ തുടങ്ങാനാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നത്. നേപ്പാളവട്ടെ ക്രിക്കറ്റിലെ കുഞ്ഞന്മാരാണ്. അവരുടെ ആദ്യ ഏഷ്യാ കപ്പ് മത്സരം കൂടിയാണിത്. ഇന്ത്യയാണ് ഗ്രൂപ്പിലെ മറ്റൊരു ടീം. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവരാണ് കളിക്കുന്നത്.
പാകിസ്ഥാന്‍: ഫഖര്‍ സമാന്‍, ഇമാം ഉല്‍ ഹഖ്, ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, അഗ സല്‍മാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.
നേപ്പാള്‍: കുശാല്‍ ഭുര്‍ട്ടേല്‍, ആസിഫ് ഷെയ്ഖ്, രോഹിത് പൗഡേല്‍, ആരിഷ് ഷെയ്ഖ്, കുശാല്‍ മല്ല, ദിപേന്ദ്ര സിംഗ് ഐറി, ഗുല്‍ഷന്‍ ജാ, സോംഫാല്‍ കാമി, സന്ദീപ് ലാമിച്ചാനെ, ലളിത് രാജ്ബന്‍ഷി.
സെപ്റ്റംബര്‍ പതിനേഴിനാണ് ഫൈനല്‍. ശനിയാഴ്ച പാകിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. ഏഷ്യാ കപ്പില്‍ കിരീടം നിലനിര്‍ത്താനാണ് ഇന്ത്യ ഇറങ്ങുന്നത്. പൂര്‍ണമായും പാകിസ്ഥാനില്‍ നടക്കേണ്ട ഏഷ്യാ കപ്പ് ക്രിക്കറ്റ് സുരക്ഷ കാരണങ്ങളെ തുടര്‍ന്നാണ് ഹൈബ്രിഡ് രീതിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്ത്യന്‍ ടീമിനെ മത്സരങ്ങള്‍ക്കായി പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കുകയായിരുന്നു. പിന്നാലെ ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ ടീം ഇന്ന് ശ്രീലങ്കയിലെത്തും. മലയാളി താരം സഞ്ജു സാംസണ്‍ ടീമിനൊപ്പമുണ്ട്. സ്റ്റാന്‍ഡ് ബൈ താരമായിട്ടാണ് സഞ്ജു ടീമിലുള്ളത്.