Asianet News MalayalamAsianet News Malayalam

ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്ക് ടോസ് നഷ്ടം; പാകിസ്ഥാന്‍ ടീമില്‍ രണ്ട് മാറ്റം

ശ്രീലങ്ക അവസാനം കളിച്ച നിലനിര്‍ത്തി. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം ജയിക്കുന്ന ചരിത്രമാണ് ദുബായിലെ പിച്ചിനുള്ളത്. സൂപ്പര്‍ഫോറില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത കരുത്തിലാണ് ശ്രീലങ്ക കലാശപ്പോരിനൊരുങ്ങുന്നത്.

Pakistan won the toss against Sri Lanka in Asia cup Final
Author
First Published Sep 11, 2022, 7:11 PM IST

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പാകിസ്ഥാന്‍ ശ്രീലങ്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. പാകിസ്ഥാന്‍ രണ്ട് മാറ്റം വരുത്തി. ഷദാബ് ഖാന്‍, നസീം ഷാ എന്നിവര്‍ തിരിച്ചെത്തി. ഉസ്മാന്‍ ഖാദിര്‍ എന്നിവര്‍ പുറത്തായി. ശ്രീലങ്ക അവസാനം കളിച്ച നിലനിര്‍ത്തി. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം ജയിക്കുന്ന ചരിത്രമാണ് ദുബായിലെ പിച്ചിനുള്ളത്. സൂപ്പര്‍ഫോറില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത കരുത്തിലാണ് ശ്രീലങ്ക കലാശപ്പോരിനൊരുങ്ങുന്നത്.

ശ്രീലങ്ക: പതും നിസ്സങ്ക, കുശാല്‍ മെന്‍ഡിസ്, ധനുഷ്‌ക ഗുണതിലക, ധനഞ്ജയ ഡിസില്‍വ, ഭാനുക രജപക്‌സ, ദസുന്‍ ഷനക, വാനിന്ദു ഹസരങ്ക, ചാമിക കരുണാരത്‌നെ, പ്രമോദ് മധുഷന്‍, മഹീഷ് തീക്ഷണ, ദില്‍ഷന്‍ മധുഷനക. 

പാകിസ്ഥാന്‍: മുഹമ്മദ് റിസ്‌വാന്‍, ബാബര്‍ അസം, ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ആസിഫ് അലി, ഖുഷ്ദില്‍ ഷാ, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ഹസ്‌നൈന്‍.

നീഷമിനെതിരെ കൂറ്റന്‍ സിക്‌സ്; പിന്നാലെ ഫ്രീ ഹിറ്റ് വേണമെന്ന് അംപയറോട് സ്മിത്ത്- വൈറല്‍ വീഡിയോ

ആദ്യ കളിയില്‍ അഫ്ഗാനോട് തോറ്റ് നാണം കെട്ട ലങ്ക ബംഗ്ലാദേശിനെ ആവേശപ്പോരില്‍ മറികടന്നാണ് സൂപ്പര്‍ ഫോറിലെത്തിയത്. സൂപ്പര്‍ ഫോറില്‍ കളിച്ച മൂന്ന് മത്സരങ്ങളും ആധികാരികമായി ജയിച്ചാണ് ലങ്ക ഫൈനലിലെത്തിയത്. യുഎഇയിലെ സ്ലോ വിക്കറ്റില്‍ ബൗളിംഗ് മികവും ശ്രീലങ്കയ്ക്ക് കരുത്താകും. 

ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമെങ്കിലും സ്ഥിരതയില്ലായ്മ പാകിസ്ഥാന് തലവേദന. ഏഷ്യാ കപ്പിന് മുമ്പ് മിന്നുന്ന ഫോമിലായിരുന്ന ക്യാപ്റ്റന്‍ ബാബര്‍ അസം അപ്രതീക്ഷിതമായി നിറം മങ്ങിയതാണ് പാക്കിസ്ഥാന് തിരിച്ചടിയായത്. കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ നേടിയ 30 റണ്‍സാണ് ടൂര്‍ണമെന്റില്‍ ബാബറിന്റെ ഉയര്‍ന്ന സ്‌കോര്‍. പേസ് ബൗളര്‍മാരും വെടിക്കെട്ട് ബാറ്റര്‍മാരും പാകിസ്ഥാന് മേല്‍ക്കൈ നല്‍കും. 

ഏഷ്യാ കപ്പ് ഇലവനെ തെരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്‌ലെ, രോഹിത്തും ബാബറുമില്ല; ഇന്ത്യയില്‍ നിന്ന് രണ്ട് താരങ്ങള്‍ മാത്രം

ദുബായ് സ്റ്റേഡിയത്തിലെ പാകിസ്ഥാനി ആരാധകരുടെ ആരവത്തെയും നേരിടണം ദ്വീപുകാര്‍ക്ക്. രാജ്യത്തെ ഭരണപ്രതിസന്ധിയും പ്രതിഷേധവും കാരണം ആതിഥേയത്വം വഹിക്കാനുള്ള അവസരം നഷ്ടമായ ശ്രീലങ്കയ്ക്ക് ഏഷ്യാകപ്പ് കിരീടം പ്രചോദനമാകും. ശ്രീലങ്ക അഞ്ച് തവണയും പാകിസ്ഥാന്‍ രണ്ട് തവണയും നേരത്തെ ഏഷ്യാകപ്പില്‍ ചാംപ്യന്മാരായിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios