കറാച്ചി: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും. കറാച്ചിയില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. സുരക്ഷയില്‍ ആശങ്കയുള്ളതിനാല്‍ ശ്രീലങ്കയുടെ പ്രമുഖ താരങ്ങള്‍ പരമ്പരയില്‍ നിന്ന് പിന്മാറിയിരുന്നു. 

പത്തുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് ഒരു പ്രമുഖ ടീം പാകിസ്ഥാനില്‍ പര്യടനത്തിനെത്തുന്നത്. 2009ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ബസിനു നേരെ നടന്ന ഭീകരാക്രമണത്തിനുശേഷം പ്രമുഖ ടീമുകളൊന്നും പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാന്‍ തയാറായിട്ടല്ല. 

മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമടങ്ങുന്നതാണ് പരമ്പര. മൂന്ന് ഏകദിനങ്ങളും കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.