വിവാഹത്തില്‍ നിന്ന് പിന്‍മാറിയെങ്കിലും പലാഷിന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോഴും സ്മൃതിയുമൊത്തുള്ള ചിത്രങ്ങളും മുംബൈ ഡി വൈ പാട്ടില്‍ സ്റ്റേഡിയത്തിന് നടുവില്‍ നിന്ന് സ്മൃതിയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോയും ലഭ്യമാണ്.

മുംബൈ: വിവാഹത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ അറിയച്ചതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകന്‍ പലാഷ് മുച്ചലും. ഇരുവരും ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം ഫോളോ ചെയ്യുന്നില്ല. പലാഷ് ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്ന 304 പേരില്‍ സ്മൃതിയോ, സ്മൃതി മന്ദാന ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്ന 162 പേരില്‍ പലാഷ് മുച്ചലോ ഇല്ല. അതേസയമം, പലാഷ് ഇപ്പോഴും സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും പുരുഷ താരങ്ങളെയും ഇപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്ന പലാഷ് വനിതാ താരങ്ങളില്‍ ഹര്‍ലീന്‍ ഡിയോളിനെയും മോനം ശര്‍മയെയും മാത്രമാണ് നിലവില്‍ പിന്തുടരുന്നത്.

വിവാഹത്തില്‍ നിന്ന് പിന്‍മാറിയെങ്കിലും പലാഷിന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോഴും സ്മൃതിയുമൊത്തുള്ള ചിത്രങ്ങളും മുംബൈ ഡി വൈ പാട്ടില്‍ സ്റ്റേഡിയത്തിന് നടുവില്‍ നിന്ന് സ്മൃതിയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോയും ലഭ്യമാണ്. അതേമസയം, വിവാഹം മാറ്റിവെച്ച ദിവസം തന്നെ സ്മതൃി തന്‍റെ സമൂഹമാധ്യമങ്ങളില്‍ നിന്ന് പലാഷുമൊത്തുള്ള ചിത്രങ്ങളും വീഡിയോകളും ഡീലിറ്റ് ചെയ്തിരുന്നു. ഇന്ത്യൻ ടീമിൽ സ്മൃതിയുടെ അടുത്ത കൂട്ടുകാരിയായ ജെമീമ റോഡ്രിഗസും ഇന്‍സ്റ്റഗ്രാമില്‍ പലാഷിനെ അണ്‍ഫോളോ ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക