സുരക്ഷയുടെ കാര്യത്തില്‍ ബിസിസിഐ ഉറപ്പ് നല്‍കമെന്നാണ് പിസിബി സിഇഒ വാസിം ഖാന്‍ പറയുന്നത്. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കറാച്ചി: സുരക്ഷ ഉറപ്പ് നല്‍കിയാല്‍ മാത്രമേ ഇന്ത്യയില്‍ ലോകകപ്പ് കളിക്കൂവെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. 2021 ടി20 ലോകകപ്പും 2023 ഏകദിന ലോകകപ്പുമാണ് ഇന്ത്യയില്‍ നടക്കാനുള്ളത്. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ ബിസിസിഐ ഉറപ്പ് നല്‍കമെന്നാണ് പിസിബി സിഇഒ വാസിം ഖാന്‍ പറയുന്നത്. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2021 ട്വന്റി20 ലോകകപ്പും 2023 ഏകദിന ലോകകപ്പും ഇന്ത്യയില്‍ നടക്കുന്നതിനാല്‍ ഈ വിഷയങ്ങളില്‍ ബിസിസിഐ ഉറപ്പ് എഴുതി നല്‍കണമെന്നാണു പാക്കിസ്ഥാന്റെ ആവശ്യം. അദ്ദേഹം തുടര്‍ന്നു... ''ഐസിസി ലോകകപ്പ് മത്സരങ്ങള്‍ 2021, 2023 വര്‍ഷങ്ങളില്‍ ഇന്ത്യയിലാണു നടക്കുന്നത്. പങ്കെടുക്കുന്നതിനുള്ള ആശങ്കകള്‍ ഇപ്പോല്‍ തന്നെ ബിസിസിഐയെ അറിയിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കാന്‍ വരുന്നതിന് വീസ, സുരക്ഷാ കാര്യങ്ങളില്‍ ബിസിസിഐ ഉറപ്പ് നല്‍കണം. വീസ ലഭിക്കുന്നതിനോ, ഇന്ത്യയില്‍ കളിക്കുന്നതിനോ ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് ബിസിസിഐ ഉറപ്പു നല്‍കണം

ബിസിസിഐയുമായി നല്ല ബന്ധമാണു ഞങ്ങള്‍ക്കുള്ളത്. എങ്കിലും പാക് താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും ഇന്ത്യയിലെത്താന്‍ അനുമതി ലഭിക്കുന്നതില്‍ ഐസിസിയുടെ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐസിസി നടത്തുന്ന ടൂര്‍ണമെന്റ് ആയതിനാല്‍ ഇക്കാര്യത്തില്‍ ഐസിസിക്കും ഉത്തരവാദിത്തമുണ്ട്.'' വാസിം ഖാന്‍ പറഞ്ഞു.