ഇത്തരം ചോദ്യങ്ങളില്‍ രോഹിത് അസ്വസ്ഥനാകേണ്ട കാര്യമില്ലെന്നും മികച്ച പ്രകടനം തുടരുന്നതുവരെ ആളുകള്‍  ചോദ്യങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും അശ്വിന്‍

കട്ടക്ക്: മോശം ഫോമിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അസ്വസ്ഥനായി മറുപടി നല്‍കിയതിനെക്കുറിച്ച് പ്രതികരിച്ച് മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിൻ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലും മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലും രോഹിത്തിന്‍റെ ഫോമിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുയർത്തിയിരുന്നു. മത്സരത്തിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എന്തുതരം ചോദ്യമാണെന്ന മറുപടിയില്‍ അസ്വസ്ഥത ഒതുക്കിയ രോഹിത് പക്ഷെ മത്സരശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്, ഇനി ഇത്തരം ചോദ്യങ്ങള്‍ക്ക് താന്‍ ഉത്തരം നല്‍കില്ലെന്നാണ് മറുപടി നല്‍കിയത്.

എന്നാല്‍ ഇത്തരം ചോദ്യങ്ങളില്‍ രോഹിത് അസ്വസ്ഥനാകേണ്ട കാര്യമില്ലെന്നും മികച്ച പ്രകടനം തുടരുന്നതുവരെ ആളുകള്‍ ചോദ്യങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും അശ്വിന്‍ പറഞ്ഞു. ഇത്തരം ചോദ്യങ്ങള്‍ അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ലവഴിയെന്നത് മികച്ച പ്രകടനം നടത്തുക എന്നതാണ്. രോഹിത്തിന്‍റെ കാഴ്ചപ്പാടില്‍ നോക്കിയാല്‍, ശരിയാണ്, എവിടെപ്പോയാലും ഈ ചോദ്യം നേരിടേണ്ടിവരുന്നത് അസ്വസ്ഥനാക്കും. രോഹിത് മുന്‍കാലങ്ങളില്‍ എത്രയോ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ഒരു ഫോര്‍മാറ്റാണിത്. എന്നാലും ആളുകള്‍ ചോദ്യം തുടരും. പ്രത്യേകിച്ച് കളിയെ ഫോളോ ചെയ്യുന്നവര്‍. അവരെ തടയാനാവില്ല.

ശ്രീശാന്തിന് കേരള ക്രിക്കറ്റിനെക്കുറിച്ച് ഒന്നുമറിയില്ല, തുറന്നടിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ

മികച്ച പ്രകടനം നടത്തിക്കഴിഞ്ഞാല്‍ മാത്രമാണ്, അവർ ആ ചോദ്യങ്ങള്‍ നിര്‍ത്തു. രോഹിത് ഇപ്പോള്‍ കടന്നുപോകുന്ന അവസ്ഥ ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ എനിക്ക് നല്ലപോലെ മനസിലാവും. അത് മറികടക്കുക അത്ര എളുപ്പമല്ല, എങ്കിലും പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലെങ്കിലും രോഹിത് സെഞ്ചുറി അടിക്കാനായി താന്‍ പ്രാര്‍ത്ഥിക്കുമെന്നും അശ്വിന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു. രണ്ട് ഫോര്‍മാറ്റിലുമായി അവസാന 16 ഇന്നിംഗ്സുകളില്‍ 166 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്. ഇംഗ്ലണ്ടിനെതിരെ നാഗ്പൂരില്‍ നടന്ന ആദ്യ ഏകദിനത്തിലാകട്ടെ ഏഴ് പന്തില്‍ രണ്ട് റണ്‍സെടുത്ത് രോഹിത് പുറത്തായിരുന്നു. ഞായറാഴ്ച കട്ടക്കിലാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക