14 മാസത്തെ ഇടവേളക്കുശേഷമാണ് വിരാട് കോലി ടി20 ക്രിക്കറ്റില്‍ മടങ്ങിയെത്തിയത്. 2022ലെ ടി20 ലോകകപ്പ് സെമിയിലായിരുന്നു കോലി അവസാനമായി ഇന്ത്യക്ക് കളിച്ചത്.
ഇന്‍ഡോര്‍: ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി വിരാട് കോലിയെ ആലിംഗം ചെയ്ത ആരാധകന് നാട്ടില്‍ വന്‍ വരവേല്‍പ്പ്. സുരക്ഷാവേലി ചാടിക്കടന്ന് ഗ്രൗണ്ടിലിറങ്ങിയ ആരാകനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് ആരാധകന്‍ പുറത്തിറങ്ങിയത്. പിന്നാലെ നാട്ടിലെത്തിയ ആരാധകനെ നാട്ടുകാര്‍ മാലയിട്ടാണ് സ്വീകരിച്ചത്.
ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആരാധകന്‍ ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങിയത്. വിരാട് കോലിക്ക് അരികിലേക്ക് ഓടിയെത്തിയ ആരാധകന്‍ കോലിയുടെ കാല്‍തൊട്ട് വന്ദിച്ചശേഷം ആലിംഗനം ചെയ്തു. കോലി എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ലെങ്കിലും ചാടി വീണ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരാധകനെ ഗ്രൗണ്ടില്‍ നിന്ന് പൊക്കിയെടുത്ത് കൊണ്ടുപോയി. അയാളെ ഉപദ്രവിക്കരുതെന്ന് കോലി വിളിച്ചു പറയുകയും ചെയ്തു.
ഇതിന് പിന്നാലെ സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ആരാധകനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. 14 മാസത്തെ ഇടവേളക്കുശേഷമാണ് വിരാട് കോലി ടി20 ക്രിക്കറ്റില്‍ മടങ്ങിയെത്തിയത്. 2022ലെ ടി20 ലോകകപ്പ് സെമിയിലായിരുന്നു കോലി അവസാനമായി ഇന്ത്യക്ക് കളിച്ചത്. ഏകദിന ലോകകപ്പില്‍ ടോപ് സ്കോററായ കോലി പിന്നാലെ നടന്ന ഓസ്ട്രേലിയക്കും ദക്ഷിമാഫ്രിക്കക്കും എതിരായ വൈറ്റ് ബോള്‍ സീരിസില്‍ കളിച്ചിരുന്നില്ല.
ഈ വര്‍ഷം ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് കോലിയെയും രോഹിത് ശര്‍മയെയും അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്തിയത്. രോഹിത് ആദ്യ രണ്ട് മത്സരങ്ങളിലും രോഹിത് പൂജ്യത്തിന് പുറത്തായപ്പോള്‍ കോലി ആദ്യ മത്സരത്തില്‍ 29 റണ്‍സടിച്ചിരുന്നു.
