ബിസിസിഐ പ്രസിഡന്‍റെന്ന നിലയില്‍ പ്രാഥമികമായി ഞാന്‍ രണ്ട് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുക. ഒന്ന് കളിക്കാര്‍ക്ക് അടിക്കടി പരിക്കേല്‍ക്കുന്നത് ഒഴിവാക്കാന്‍ എന്തു ചെയ്യാന്‍ പറ്റുമെന്നതാണ്. കാരണം, ടി20 ലോകകപ്പിന് തൊട്ടു മുമ്പ് ജസപ്രീത് ബുമ്രക്കേറ്റ പരിക്ക് ഇന്ത്യയുടെ പദ്ധതികളായാകെ തകിടം മറിച്ചിരുന്നു.

മുംബൈ: കളിക്കാര്‍ക്ക് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നത് ഒഴിവാക്കുകയും രാജ്യത്തെ പിച്ചുകളുടെ നിലവാരം മെച്ചപ്പെടുത്തുകയുമാണ് ബിസിസിഐ പ്രസിഡന്‍റെന്ന നിലയില്‍ തന്‍റെ ആദ്യ പരിഗണനയെന്ന് ബിസിസിഐ പ്രസിഡന്‍റായി ചുമതലയേറ്റെടുത്ത മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നി. പദവി ഏറ്റെടുത്തശേഷം വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെയാണ് തന്‍റെ ആദ്യ ലക്ഷ്യങ്ങള്‍ എന്തൊക്കെയെന്ന് ബിന്നി വ്യക്തമാക്കിയത്.

ബിസിസിഐ പ്രസിഡന്‍റെന്ന നിലയില്‍ പ്രാഥമികമായി ഞാന്‍ രണ്ട് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുക. ഒന്ന് കളിക്കാര്‍ക്ക് അടിക്കടി പരിക്കേല്‍ക്കുന്നത് ഒഴിവാക്കാന്‍ എന്തു ചെയ്യാന്‍ പറ്റുമെന്നതാണ്. കാരണം, ടി20 ലോകകപ്പിന് തൊട്ടു മുമ്പ് ജസപ്രീത് ബുമ്രക്കേറ്റ പരിക്ക് ഇന്ത്യയുടെ പദ്ധതികളായാകെ തകിടം മറിച്ചിരുന്നു. രണ്ടാമത്തെ കാര്യം രാജ്യത്തെ പിച്ചുകളുടെ ഗുണനിലവാരം ഉയര്‍ത്തുക എന്നതാണെന്നും റോജര്‍ ബിന്നി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

Scroll to load tweet…

ദാദക്കായി ദീദി, ഗാംഗുലിയെ ഐസിസി പ്രസിഡന്‍റാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് മമത; തിരിച്ചടിച്ച് ബിജെപി

ഐസിസി ചെയര്‍മാന്‍ സ്ഥാനത്തെക്കുറിച്ച് ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും അജണ്ടയിലുള്ള കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും ബിസിസിഐ പൊതുയോഗത്തില്‍ പങ്കെടുത്ത ഒരു സംസ്ഥാന പ്രതിനിധിയെ ഉദ്ദരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഐസിസിയിലെ ഇന്ത്യയുടെ പ്രതിനിധി ആരാകണം എന്നത് സംബന്ധിച്ച് പുതിയ ബിസിസിഐ ഭാരവാഹികള്‍ തീരുമാനമെടുക്കുമെന്നും പ്രതിനിധി പറഞ്ഞു.

മുംബൈയിൽ ഇന്ന് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് സൗരവ് ഗാംഗുലിക്ക് പകരം റോജര്‍ ബിന്നിയെ ബിസിിസഐയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. 1983 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായ റോജർ ബിന്നി ബിസിസിഐയുടെ 36-ാമത് പ്രസിഡന്‍റാണ്. ജയ് ഷാ സെക്രട്ടറിയായി തുടരും.

മുഷ്താഖ് അലി: സഞ്ജു വീണ്ടും നിരാശപ്പെടുത്തി, റുതുരാജിന് സെഞ്ചുറി; കേരളത്തെ തകര്‍ത്ത് മഹാരാഷ്ട്ര

അടുത്ത വർഷത്തെ ഏഷ്യാകപ്പ് ക്രിക്കറ്റിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് പാകിസ്ഥാനിലേക്ക് പോകില്ലെന്നും ടൂർണമെന്‍റിന് നിഷ്പക്ഷ വേദി പരിഗണിക്കുമെന്നും വാര്‍ഷി പൊതുയോഗത്തിനുശേഷം ജയ് ഷാ പറഞ്ഞിരുന്നു.