ലോകകപ്പ് കിരീടപ്പോരാട്ടം കാണാൻ പ്രധാനമന്ത്രിയെത്തും, ഷമിയുടെ പ്രകടനം തലമുറകള്‍ ഓര്‍ത്തുവെക്കുമെന്ന് അഭിനന്ദനം
അതേസമയം, ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിനെയും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഷമിയെയും പ്രധാനമന്ത്രി ഇന്നലെ അഭിനന്ദിച്ചിരുന്നു. അസാമാന്യ പ്രകടനങ്ങളോടെയാണ് ഇന്ത്യ ഫൈനലിലെത്തിയതെന്നും ബാറ്റിംഗിലും ബൗളിംഗിലും മികച്ചു നിന്ന ഇന്ത്യ ഫൈനലിലും മികച്ച പ്രകടനം പുറത്തെടുക്കട്ടെ എന്നും പ്രധാനമന്ത്രി ആശംസിച്ചു.

അഹമ്മദാബാദ്: ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനല്‍ പോരാട്ടം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയോട് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദൈനിക് ജാഗരണാണ് നരേന്ദ്ര മോദി ഫൈനല്‍ മത്സരം കാണാനെത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം.
ഇന്നലെ നടന്ന ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്താണ് ഇന്ത്യ സെമിയിലെത്തിയത്. ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടുകയാണ്. ഈ മത്സരത്തിലെ വിജിയകളെയാണ് ഞായറാഴ്ചയിലെ ഫൈനലില്‍ ഇന്ത്യ നേരിടുക. ഈ വര്‍ഷം ആദ്യം അഹമ്മദാബാദില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസും എത്തിയിരുന്നു.
എന്നാലും ഇങ്ങനെയുണ്ടോ ഒരു സ്നേഹം; അനുഷ്കയെ കാണാതെ ഡ്രസ്സിംഗ് റൂമില്‍ ഇരിപ്പുറക്കാതെ വിരാട് കോലി
അതേസമയം, ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിനെയും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഷമിയെയും പ്രധാനമന്ത്രി ഇന്നലെ അഭിനന്ദിച്ചിരുന്നു. അസാമാന്യ പ്രകടനങ്ങളോടെയാണ് ഇന്ത്യ ഫൈനലിലെത്തിയതെന്നും ബാറ്റിംഗിലും ബൗളിംഗിലും മികച്ചു നിന്ന ഇന്ത്യ ഫൈനലിലും മികച്ച പ്രകടനം പുറത്തെടുക്കട്ടെ എന്നും പ്രധാനമന്ത്രി ആശംസിച്ചു.
പിന്നീട് മത്സരത്തില്‍ മാന്‍ ഓഫ് ദ് മാച്ചായ മുഹമ്മദ് ശമിയുടെ പ്രകടനത്തെയും പ്രധാനമന്ത്രി പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചിരുന്നു. സെമിയില്‍ ഒരുപാട് പേര്‍ വ്യക്തിഗത മികവ് കാട്ടിയിരുന്നു. അതില്‍ മുഹമ്മദ് ഷമിയുടെ ബൗളിംഗാണ് എടുത്തുപറയേണ്ടത്. ന്യൂസിലന്‍ഡിനെതിരായ സെമിയിലും ഈ ലോകകപ്പില്‍ മൊത്തത്തിലും ഷമി പുറത്തെടുത്ത മികവ് തലമുറകള്‍ ഓര്‍ത്തിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ന്യൂസിലന്‍ഡിനെതിരായ ആദ്യ സെമിയില്‍ വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും സെഞ്ചുറികളുടെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സടിച്ചപ്പോള്‍ ഡാരില്‍ മിച്ചലിന്‍റെ സെഞ്ചുറി കരുത്തില്‍ പൊരുതിയ ന്യൂസിലന്‍ഡ് 48.5 ഓവറില്‍ 327 റണ്‍സിന് ഓള്‍ ഔട്ടായി. ഏഴ് വിക്കറ്റെടുത്ത ഷമിയാണ് ഇന്ത്യക്കായി ബൗളിംഗില്‍ തിളങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക