എന്നാലും ഇങ്ങനെയുണ്ടോ ഒരു സ്നേഹം; അനുഷ്കയെ കാണാതെ ഡ്രസ്സിംഗ് റൂമില്‍ ഇരിപ്പുറക്കാതെ വിരാട് കോലി
പിന്നീട് ഡ്രസ്സിംഗ് റൂമിലെ ബാല്‍ക്കണയില്‍ വന്ന് തൊട്ടു മുകളിലെ വിഐപി ബോക്സിലിരുന്ന ഭാര്യ അനുഷ്ക ശര്‍മ അവിടെ തന്നെയില്ലെ എന്ന് മുകളിലേക്ക് എത്തി നോക്കുന്ന വീഡിയോയും ഇതിന് പിന്നാലെ പുറത്തുവന്നു. ആണ് ഇപ്പോള്‍ ആരാധകര്‍ക്കിയടില്‍ വൈറലാവുന്നത്. എന്നാല്‍ കോലിയുടെ സ്നേഹത്തോടെയുള്ള നോട്ടം അനുഷ്ക അറിഞ്ഞതുമില്ല.

മുംബൈ: ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറികളില്‍ അര്‍ധസെഞ്ചുറി തികച്ച് ലോക റെക്കോര്‍ഡിട്ടശേഷം വിഐപി ഗ്യാലറിയിലിരുന്ന ഭാര്യ അനുഷ്ക ശര്‍മയെ നോക്കി വിരാട് കോലി ഫ്ലയിംഗ് കിസ് കൊടുത്തത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. സെഞ്ചുറി നേടിയശേഷം കോലിയെ നോക്കി അനുഷ്കയും തിരിച്ച് ഫ്ലയിംഗ് കിസ് നല്‍കിയിരുന്നു.
സെഞ്ചുറി തികച്ചശേഷം പുറത്തായ കോലി ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തിയ ശേഷം ജേഴ്സി മാറി വന്നു. പിന്നീട് ഡ്രസ്സിംഗ് റൂമിലെ ബാല്‍ക്കണയില്‍ വന്ന് തൊട്ടു മുകളിലെ വിഐപി ബോക്സിലിരുന്ന ഭാര്യ അനുഷ്ക ശര്‍മ അവിടെ തന്നെയില്ലെ എന്ന് മുകളിലേക്ക് എത്തി നോക്കുന്ന വീഡിയോയും ഇതിന് പിന്നാലെ പുറത്തുവന്നു. ആണ് ഇപ്പോള്‍ ആരാധകര്‍ക്കിയടില്‍ വൈറലാവുന്നത്. എന്നാല്‍ കോലിയുടെ സ്നേഹത്തോടെയുള്ള നോട്ടം അനുഷ്ക അറിഞ്ഞതുമില്ല.
ലോകകപ്പിലെ ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. രോഹിത് പുറത്തായശേഷം ക്രീസിലെത്തിയ കോലിയും ഗില്ലും അടിച്ചു തകര്‍ത്തതോടെ ഇന്ത്യ ഒരു ഘട്ടത്തില്‍ 400 കടക്കുമെന്ന് കരുതി.
എന്നാല്‍ മുംബൈയിലെ കനത്ത ചൂടില്‍ കടുത്ത പേശിവലിവ് മൂലം ബാറ്റിംഗ് തുടരാനാകാതെ ഗില്‍ മടങ്ങി. സെഞ്ചുറിക്ക് അരികിലെത്തിയപ്പോള്‍ പേശിവലിവ് മൂലം കോലിയും ഓടാാനാവാതെ ബുദ്ധിമുട്ടി. ശ്രേയസ് അയ്യര്‍ക്കൊപ്പം ബാറ്റ് ചെയ്യുന്നതിനിടെ റണ്ണെടുക്കാനായി ഓടിയ കോലി ക്രീസിലേക്ക് ഡൈവ് ചെയ്ത് വീഴുന്നത് കണ്ട് ആശങ്കയോടെ എഴുന്നേല്‍ക്കുന്ന അനുഷ്കയുടെ വീഡിയോയും ആരാധകര്‍ കണ്ടു.
കോലി 117 റണ്‍സടിച്ച് ഇന്ത്യയുടെ ടോപ് സ്കോററായപ്പോള്‍ 105 റണ്‍സുമായി ശ്രേയസ് അയ്യരും തിളങ്ങി. ഇരുവരുടെയും സെഞ്ചുറി കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സടിച്ചപ്പോള്‍ ഡാരില്‍ മിച്ചലിന്‍റെ സെഞ്ചുറി കരുത്തില്‍ പൊരുതിയ ന്യൂസിലന്‍ഡ് 48.5 ഓവറില്‍ 327 റണ്‍സിന് ഓള്‍ ഔട്ടായി. ഏഴ് വിക്കറ്റെടുത്ത ഷമിയാണ് ഇന്ത്യക്കായി ബൗളിംഗില്‍ തിളങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക