ഇംഗ്ലണ്ടിലെ ആഭ്യന്തര ഏകദിന ചാമ്പ്യന്‍ഷിപ്പായ റോയല്‍ വണ്‍ഡേ കപ്പില്‍ നോര്‍ത്താംപ്റ്റണ്‍ഷെയറിനായി 244 റണ്‍സടിച്ചാണ് പൃഥ്വി റെക്കോര്‍ഡിട്ടത്. 154 പന്തില്‍ 28 ഫോറും 11 സിക്സും പറത്തിയാണ് പൃഥ്വി റെക്കോര്‍ഡ് സ്കോര്‍ അടിച്ചെടുത്തത്.
ലണ്ടന്‍: ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതിനുള്ള കാരണം ഇപ്പോഴും അറിയില്ലെന്ന് യുവതാരം പൃഥ്വി ഷാ. റോയല്‍ വണ്‍ഡേ കപ്പില്‍ നോര്‍ത്താംപ്റ്റണ്‍ഷെയറിനായി ഇരട്ടസെഞ്ചുറി നേടി റെക്കോര്‍ഡിട്ടശേഷമായിരുന്നു പൃഥ്വിയുടെ പ്രതികരണം.
ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ എനിക്കതിന്‍റെ കാരണം എന്താണെന്ന് അറിയില്ലായിരുന്നു. ആരോ പറഞ്ഞാണ് അറിഞ്ഞത്, എനിക്ക് ശാരീരികക്ഷമതയില്ലാത്തതുകൊണ്ടാണ് പുറത്താക്കിയതെന്ന്. പിന്നീട് ഞാന്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമത തെളിയിച്ചു. എന്നിട്ടും എന്നെ പിന്നീട് ടീമിലേക്ക് പരിഗണിച്ചില്ല. അതിനുശേഷം ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സടിച്ചു കൂട്ടിയപ്പോള്‍ എന്നെ ഈ വര്‍ഷം ആദ്യം ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ആ പരമ്പരയില്‍ പ്ലേയിംഗ് ഇലവനില്ഡ അവസരം ലഭിച്ചില്ല.
വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലും അവസരം ലഭിക്കാതിരുന്നതില്‍ നിരാശയുണ്ട്, പക്ഷെ മുന്നോട്ടു പോയെ മതിയാവൂ, എനിക്കൊന്നും ചെയ്യാനാവില്ല. ആരുമായും പോരാട്ടത്തിനുമില്ല- പൃഥ്വി ഷാ പറഞ്ഞു. ഇംഗ്ലണ്ടിലെ ആഭ്യന്തര ഏകദിന ചാമ്പ്യന്‍ഷിപ്പായ റോയല്‍ വണ്‍ഡേ കപ്പില്‍ നോര്‍ത്താംപ്റ്റണ്‍ഷെയറിനായി 244 റണ്‍സടിച്ചാണ് പൃഥ്വി റെക്കോര്‍ഡിട്ടത്. 154 പന്തില്‍ 28 ഫോറും 11 സിക്സും പറത്തിയാണ് പൃഥ്വി റെക്കോര്‍ഡ് സ്കോര്‍ അടിച്ചെടുത്തത്.
ഇന്ത്യക്കായി ലോകകപ്പ് ജയിക്കുകയും 12-14 വര്‍ഷം രാജ്യത്തിനായി കളിക്കുകയുമാണ് തന്‍റെ സ്വപ്നവും ലക്ഷ്യവുമെന്നും പൃഥ്വി ഷാ ക്രിക് ബസിനോട് പറഞ്ഞു. ഒന്നരവര്‍ഷത്തെ ഇടവേളക്കുശേഷം ഈ വര്‍ഷം ജനുവരിയിലാണ് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കായി പൃഥ്വി ഷായെ വീണ്ടും ഇന്ത്യന്‍ ടീമിലെടുത്തത്. 2021 ജൂലൈയിലാണ് പൃഥ്വി ഷാ ഇന്ത്യക്കായി അവസാനം ഏകദിനങ്ങളില്‍ കളിച്ചത്. കഴിഞ്ഞ ഐപിഎല്ലില്‍ നിറം മങ്ങിയ പൃഥ്വി ഷാക്കെതിരെ ഹോട്ടലിലെ ആക്രമണത്തിന് പൊലിസ് കേസ് വന്നതും തിരിച്ചടിയായിരുന്നു.
നാലാം ടി20യില്‍ സഞ്ജുവിന് പകരം ഇഷാന്‍ കിഷന്‍ തിരിച്ചെത്തുമോ, സാധ്യതകള്‍ വ്യക്തമാക്കി മുന്‍ താരം
