30 ബൗണ്ടറികളും ഒരു സിക്സും പറത്തിയാമ് പൃഥ്വി ഡബിള്‍ സെഞ്ചുറിയിലെത്തിയത്. രഞ്ജിയില്‍ കഴിഞ്ഞ ഏഴ് ഇന്നിംഗ്സുകളില്‍ 160 റണ്‍സ് മാത്രമെ പൃഥ്വി ഷാക്ക് കഴിഞ്ഞിരുന്നുള്ളു.

മുംബൈ: അടുത്ത മാസം നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വെടിക്കെട്ട് ഡബിള്‍ സെഞ്ചുറിയുമായി യുവതാരം പൃഥ്വി ഷാ. രഞ്ജിയിസ്‍ അസമിനെതിരെയാണ് മുംബൈക്കായി പൃഥ്വി ഷാ ഡബിള്‍ സെഞ്ചുറി നേടിയത്. 248 പന്തില്‍ 212 റണ്‍സുമായി പൃഥ്വി പുറത്താകാതെ ക്രീസിലുണ്ട്. 52 റണ്‍സുമായി ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയാണ് പൃഥ്വിക്കൊപ്പം ക്രീസില്‍. പൃഥ്വിയുടെ വെടിക്കെട്ട് ഡബിള്‍ സെഞ്ചുറിയുടെ കരുത്തില്‍ അസമിനെതിരെ മുംബൈ ആദ്യ ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 346 റണ്‍സെന്ന ശക്തമായ നിലയിലാണ്.

30 ബൗണ്ടറികളും ഒരു സിക്സും പറത്തിയാണ് പൃഥ്വി ഡബിള്‍ സെഞ്ചുറിയിലെത്തിയത്. രഞ്ജിയില്‍ കഴിഞ്ഞ ഏഴ് ഇന്നിംഗ്സുകളില്‍ 160 റണ്‍സ് മാത്രം നേടാനെ പൃഥ്വി ഷാക്ക് കഴിഞ്ഞിരുന്നുള്ളു. ഇതോടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താമെന്ന പൃഥ്വി ഷായുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരുന്നു. എന്നാല്‍ അസമിനെതിരെ നേടിയ ഇരട്ട സെഞ്ചുറിയോടെ ഫോമിലേക്ക് തിരികെയെത്തിയ പൃഥ്വി ഓസീസിനെതിരായ പരമ്പരക്കുള്ള ടീമിലേക്ക് അവകാശവാദമുന്നയിച്ചു കഴിഞ്ഞു.

സച്ചിന്‍റെ വമ്പന്‍ റെക്കോര്‍ഡിനരികെ കോലി, ഒരു സെഞ്ചുറി കൂടി നേടിയാല്‍ സ്വന്തമാകുക അപൂര്‍വനേട്ടം

ബംഗ്ലാദേശിനെിരായ ടെസ്റ്റ് പരമ്പരയില്‍ കെ എല്‍ രാഹുല്‍ നിരാശപ്പെടുത്തിയിനാല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മക്കൊപ്പം ആരാകും ഓപ്പണറാകുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സെഞ്ചുറിയുമായി ശുഭ്മാന്‍ ഗില്‍ രോഹിത്തിനൊപ്പം ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ടെങ്കിലും രണ്ടാം ഓപ്പണറായി പൃഥ്വി ഷായെയും സെലക്ടര്‍മാര്‍ പരിഗണിച്ചേക്കും.

2018ല്‍ പതിനെട്ടാം വയസില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുമായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഷാ 2020 ഡിസംബറില്‍ ഓസ്ട്രേലിയക്കതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിന് പിന്നാലെയാണ് ടീമില്‍ നിന്നൊഴിവാക്കപ്പെടുന്നത്. അതിനുശേഷം ടെസ്റ്റ് ടീമിലെ ഓപ്പണര്‍ സ്ഥാനത്തേക്ക് പൃഥ്വി ഷായെ സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല. ശുഭ്മാന്‍ ഗില്ലായിരുന്നു സെലക്ടര്‍മാരുടെ ആദ്യ ഓപ്ഷന്‍.