ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിന് രണ്ട് വിക്കറ്റ് നഷ്ടം. പ്രിയാന്‍ഷ് ആര്യ, ജോഷ് ഇന്‍ഗ്ലിസ് എന്നിവരുടെ വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്.

ജയ്പൂര്‍: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിന് രണ്ട് വിക്കറ്റ് നഷ്ടം. ജയ്പൂര്‍, സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ രണ്ടിന് 71 എന്ന നിലയിലാണ്. ശ്രേയസ് അയ്യര്‍ (7), പ്രഭ്‌സിമ്രാന്‍ സിംഗ് (24) എന്നിവരാണ് ക്രീസില്‍. പ്രിയാന്‍ഷ് ആര്യ (6), ജോഷ് ഇന്‍ഗ്ലിസ് (12 പന്തില്‍ 32) എന്നിവരുടെ വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. മുസ്തഫിസുര്‍ റഹ്മാന്‍, വിപ്രജ് നിഗം എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അക്‌സര്‍ പട്ടേലിന് പകരം ഡു പ്ലെസിസാണ് ഇന്ന് ടീമിനെ നയിക്കുന്നത്. കെ എല്‍ രാഹുല്‍ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടിട്ടില്ല. പഞ്ചാബ് രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്. ജോഷ് ഇന്‍ഗ്ലിസ്, മാര്‍കസ് സ്‌റ്റോയിനിസ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഡല്‍ഹി ക്യാപിറ്റല്‍സ്: ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), സെദിഖുള്ള അടല്‍, കരുണ് നായര്‍, സമീര്‍ റിസ്വി, ട്രിസ്റ്റന്‍ സ്റ്റബ്സ് (വിക്കറ്റ് കീപ്പര്‍), അശുതോഷ് ശര്‍മ, വിപ്രജ് നിഗം, കുല്‍ദീപ് യാദവ്, മോഹിത് ശര്‍മ, മുസ്താഫിസുര്‍ റഹ്മാന്‍, മുകേഷ് കുമാര്‍.

ഇംപാക്ട് സബ്‌സ്: കെ എല്‍ രാഹുല്‍, മന്‍വന്ത് കുമാര്‍, ത്രിപൂര്‍ണ വിജയ്, അജയ് ജാദവ് മണ്ഡല്‍, ദര്‍ശന്‍ നല്‍കണ്ടെ

പഞ്ചാബ് കിംഗ്സ്: പ്രഭ്സിമ്രാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, മാര്‍ക്കോ ജാന്‍സെന്‍, അസ്മത്തുള്ള ഒമര്‍സായി, ഹര്‍പ്രീത് ബ്രാര്‍, അര്‍ഷ്ദീപ് സിംഗ്

ഇംപാക്ട് സബ്സ്: പ്രവീണ്‍ ദുബെ, വിജയ്കുമാര്‍ വൈശാക്, സൂര്യന്‍ഷ് ഷെഡ്ഗെ, കൈല്‍ ജാമിസണ്‍, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്.

മേയ് എട്ടിന് ഇരുടീമും ധരംശാലയില്‍ ഏറ്റുമുട്ടിയ മത്സരം ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് പാതി വഴിയില്‍ ഉപേക്ഷിച്ചിരുന്നു. ഈ മത്സരം വീണ്ടും നടത്തുമ്പോള്‍, പ്ലേ ഓഫില്‍ എത്താതെ പുറത്തായ ഡല്‍ഹി ആശ്വാസ വിജയമാണ് ലക്ഷ്യമിടുന്നത്. സീസണില്‍ ഡല്‍ഹിയുടെ അവസാന മത്സരമാണിത്. നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ച പഞ്ചാബിന്റെ ലക്ഷ്യം പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനമാണ്. പത്ത് വര്‍ഷത്തിനുശേഷം ആദ്യമായാണ് പഞ്ചാബ് കിംഗ്‌സ് പ്ലേ ഓഫിലെത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും ശ്രേയസ് അയ്യരുടുടെ സംഘം ലക്ഷ്യമിടുന്നില്ല. അതിന് ആദ്യം വേണ്ടത് ടോപ് 2വില്‍ ഫിനിഷ് ചെയ്യുക എന്നതാണ്.