മഴമൂലം ഓവറുകള്‍ നഷ്ടമായതിനാൽ മത്സരം 14 ഓവര്‍ വീതമായി വെട്ടിക്കുറച്ചിട്ടുണ്ട്. നാലോവറായിരിക്കും പവര്‍ പ്ലേ. നാലു ബൗളര്‍മാര്‍ക്ക് പരമാവധി മൂന്നോവര്‍ വീതം പന്തെറിയാം.

ബെംഗളൂരു: ഐപിഎല്ലില്‍ മഴമൂലം വൈകിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളരൂ-പഞ്ചാബ് കിംഗ്സ് പോരാട്ടത്തിന് ഒടുവില്‍ ടോസ് വീണു. ടോസ് നേടിയ പ‍ഞ്ചാബ് കിംഗ്സ് നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിംഗ് തെര‍ഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് പഞ്ചാബ് ഇറങ്ങുന്നത്. ഗ്ലെന്‍ മാക്സ്‌വെല്ലിന് പകരം മാര്‍ക്കസ് സ്റ്റോയ്നിസ് പഞ്ചാബ് പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ ഹര്‍പ്രീത് ബ്രാറും അവസാന 11ല്‍ ഇടം നേടി. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ആര്‍സിബി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

മഴമൂലം ഓവറുകള്‍ നഷ്ടമായതിനാൽ മത്സരം 14 ഓവര്‍ വീതമായി വെട്ടിക്കുറച്ചിട്ടുണ്ട്. നാലോവറായിരിക്കും പവര്‍ പ്ലേ. നാലു ബൗളര്‍മാര്‍ക്ക് പരമാവധി മൂന്നോവര്‍ വീതം പന്തെറിയാം.ഒരു ബൗളര്‍ക്ക് രണ്ടോവറും പന്തെറിയാം. മത്സരത്തിന്‍റെ ആദ്യ ഇന്നിംഗ്സ് 9.45 മുതല്‍ 10.45വരെയായിരിക്കും. 10.55 മുതല്‍ 11.55 വരെയായിരിക്കും രണ്ടാം ഇന്നിംഗ്സ്.

വിരാട് കോലിയും സഞ്ജുവുമില്ല; ഈ ഐപിഎല്‍ സീസണിലെ ടോപ് 10 ബാറ്റേഴ്സിനെ തെരഞ്ഞെടുത്ത് മഞ്ജരേക്കർ

ആറ് മത്സരങ്ങളില്‍ നാല് ജയവും രണ്ട് തോല്‍വിയുമായി ആര്‍സിബി പോയന്‍റ് പട്ടികയില്‍ മൂന്നാമതും പഞ്ചാബ് നാലാമതുമാണ്. കൊല്‍ക്കത്തയ്‌ക്കെതിരെ 111 റണ്‍സിന് തകര്‍ന്നടിഞ്ഞിട്ടും ചരിത്ര ജയം സ്വന്തമാക്കിയതിന്‍റെ ആവേശത്തിലാണ് ശ്രേയസ് അയ്യരുടെ സംഘം എതിരാളികളുടെ മൈതാനത്തിറങ്ങുന്നത്.

ഓപ്പണര്‍ പ്രിയന്‍ഷ് ആര്യയും ക്യാപ്റ്റൻ ശ്രേയസ് അയ്യറും ബാറ്റിംഗില്‍ ഹിറ്റായാല്‍ ആര്‍സിബിക്ക് മുന്നില്‍ ഇന്ന് റണ്‍മല ഉയരും. എതിരാളികളുടെ മൈതാനത്ത് വിജയകൊടി പാറിച്ച ബെംഗളൂരുവിന് സ്വന്തം തട്ടകത്തിലെ ആദ്യ ജയമാണ് ലക്ഷ്യം. ചിന്നസ്വാമിയില്‍ നടന്ന രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ഈ സീസണില്‍ ആര്‍സിബി തോറ്റത്.

കെസിഎ വനിത എലൈറ്റ് ടി20: അവസാന മത്സരത്തില്‍ തോറ്റിട്ടും ട്രിവാൻഡ്രം റോയൽസ് സെമിയിൽ

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേയിംഗ് ഇലവൻ: ഫിലിപ്പ് സാൾട്ട്, വിരാട് കോലി, രജത് പാട്ടീദാര്‍(ക്യാപ്റ്റൻ), ലിയാം ലിവിംഗ്‌സ്റ്റൺ, ജിതേഷ് ശർമ്മ, ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, സുയാഷ് ശർമ, യാഷ് ദയാൽ.

പഞ്ചാബ് കിംഗ്‌സ് പ്ലേയിംഗ് ഇലവൻ: പ്രിയാൻഷ് ആര്യ, നെഹാൽ വധേര, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ശശാങ്ക് സിംഗ്, ജോഷ് ഇംഗ്ലിസ് , മാർക്കസ് സ്റ്റോയിനിസ്, മാർക്കോ ജാൻസെൻ, ഹർപ്രീത് ബ്രാർ, സേവ്യർ ബാർട്ട്ലെറ്റ്, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക